മേപ്പയൂര്‍: വിരമിച്ച അധ്യാപക ദമ്പതികളെ വീടിന്റെ സമീപത്തെ വിറക് പുരയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മേപ്പയൂര്‍ പട്ടോന കണ്ടി പ്രശാന്തിയില്‍ കെ കെ ബാലകൃഷ്ണനെ(72)യും ഭാര്യ കുഞ്ഞിമാത(67)യെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചിങ്ങപുരം സി കെ ജി ഹൈസ്കൂളില്‍ നിന്ന് വിരമിച്ച അധ്യാപകനായിരുന്നു ബാലകൃഷ്ണന്. ഇരിങ്ങത്ത് യു പി സ്കൂളില്‍ നിന്നാണ് കുഞ്ഞിമാത വിരമിച്ചത്. മേപ്പയൂര്‍ എസ് ഐ. കെ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി. ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
മക്കള്‍: അഭിലാഷ് (അധ്യാപകന്, കന്നൂര് യു പി സ്കൂള്‍), അഖിലേഷ്. മരുമകള്‍: രമ്യ (അധ്യാപിക, മേപ്പയൂര്‍ എല്‍ പി സ്കൂള്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: