തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ഇ ഓട്ടോ മൊബൈല്‍സ് പ്രതിസന്ധിയില്‍. ഇതുവരെ വിറ്റുപോയ ഓട്ടോറിക്ഷകളുടെ ബാറ്ററി ലഭിക്കാതായതോടെയാണ് പ്രതിസന്ധിയില്‍ ആയിരിക്കുന്നത്. ഇതോടെ ഇ ഓട്ടോ സ്പെയര്‍പാര്‍ട്സ് വിതരണം നടത്തിയിരുന്ന അഞ്ച് പേരില്‍ നാലുപേരും ഡീലര്‍ഷിപ്പ് തന്നെ ഉപേക്ഷിച്ചിരിക്കുകയാണ്.
പദ്ധതി ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ വിതരണം ചെയ്ത ഇ ഓട്ടോകളെല്ലാം ബാറ്ററി ലഭിക്കാതെ ഇപ്പോള്‍ കട്ടപ്പുറത്താണ്. ഇതിനായി സ്പെയര്‍പാര്‍ട്സ് കടകളെ സമീപിക്കുകയോ ഡീലര്‍മാരേയും വിളിച്ചിട്ടും യാതൊരു പ്രതികരണവും ഇല്ലന്നാണ് അവര്‍ പറയുന്നത്.
ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോറിക്ഷകള്‍ വിദേശത്ത് കയറ്റുമതി ചെയ്യുമെന്നാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കവേ അന്നത്തെ വ്യവസായ മന്ത്രി ഇ.പി. ജയരാജന് പറഞ്ഞത്. ഇത് വിശ്വസിച്ച് വളരെ പ്രതീക്ഷയോടെ ഡീലര്ഷിപ്പെടുത്തവര് ഇപ്പോള്‍ മുടക്കിയ കാശിനായി വ്യവസായ മന്ത്രിയുടേയും സെക്രട്ടറിയുടേയും ഓഫിസ് തോറും കയറി ഇറങ്ങുകയാണ്.
നഷ്ടത്തില്‍ നിന്നു നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ കേരള ഓട്ടോമൊബൈല്‍സ് കരകയറുന്നതിനായാണ് ഇ ഓട്ടോ പദ്ധതിയിലേക്ക് കടന്നത്. ആദ്യഘട്ടത്തില്‍ പദ്ധതിക്ക് സര്‍ക്കാര്‍ സഹായവും നല്‍കിയിരുന്നു. എന്നാല്‍ പദ്ധതി ആരംഭി്ച്ച് ഒരു വര്‍ഷത്തിനുള്ളില്‍ മുടക്കുമുതല്‍ പോലും ലഭിക്കാത്ത അവസ്ഥയിലാണ് വിതരണക്കാരും ഓട്ടോ വാങ്ങിയവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: