കൊല്ലം: മയ്യനാട് ഗ്രാമത്തിന് അഭിമാനമായി ഇനി ഐഎഫ്എസ് ദമ്പതികളും. മയ്യനാടിന്റെ ആദ്യത്തെ ഐഎഫ്എസുകാരായ വി.കെ. ഗോകുലിന്റെയും ആന്മേരി ജോര്‍ജിന്റെയും വിവാഹമാണ് എറണാകുളം കടവന്ത്രയിലെ അലക്സാണ്ടര്‍ മാര്‍ത്തോമ ഹാളില്‍ നടന്നത്.
ഇരുവരും 2018 ബാച്ച് സിവില്‍സര്‍വീസ് യോഗ്യത നേടി. ഗോകുലിന് 212, ആന്‍ മേരി ജോര്‍ജിന് 102 റാങ്കോടെയാണ് സിവില്‍സര്‍വ്വീസില്‍ എത്തുന്നത്. രണ്ട് വര്‍ഷം മസൂറിയിലെ സിവില്‍ സര്‍വീസ് അക്കാദമിയിലും ന്യൂദല്‍ഹിയിലെ ഫോറിന് സര്‍വീസ് ഇന്റ്റിറ്റിയൂട്ടിലും ഒരുമിച്ചായിരുന്നു പരിശീലനം. ഗോകുലിന് ഈജിപ്ത് എംബസിയിലും ആന്മേരിക്ക് പാരീസ് എംബസിയിലുമായിരുന്നു ആദ്യനിയമനം. ഗോകുല്‍ ഇപ്പോള്‍ ഇന്ത്യയില്‍ തിരിച്ചെത്തി വിദേശകാര്യമന്ത്രാലയത്തില്‍ ജോയിന്റ് ചെയ്തു.
മൂന്നു മാസത്തിനകം ആന്‍ മേരിയും വിദേശകാര്യ മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യും. ഇരുവരും പാരീസിലേക്കുള്ള യാത്രയ്ക്ക് ശേഷം ഒന്നിച്ച് ജോലിയില്‍ പ്രവേശിക്കാനുള്ള തീരുമാനത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: