അമ്പലപ്പുഴ: തോട്ടപ്പള്ളിയില്‍ കരി മണല്‍ ഖനനത്തിനെതിരെ സമരം നടത്തിയ സമര സമിതി പ്രവര്‍ത്തകരെ പോലീസ് ലാത്തിച്ചാര്‍ജ് ചെയ്ത സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു.സമരസമിതി നേതാവ് കൂടിയായ റിട്ടയേര്‍ഡ് ഡപ്യൂട്ടി തഹസീല്‍ദാര്‍ ഭദ്രനെ പോലീസ് ക്രൂരമായി മര്‍ദിച്ച ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. ഇതും മാധ്യമ വാര്‍ത്തകളും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കമ്മീഷന് സ്വമേധയാ കേസെടുത്തത്.
മൂന്നാഴ്ചക്കകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷനംഗം വി.കെ. ബീനാ കുമാരി ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്കി.
നാല് ദിവസം മുന്‍പാണ് തോട്ടപ്പള്ളിയില്‍ കരി മണല്‍ ഖനനത്തിനെതിരെ സമരം നടത്തിയ പ്രവര്‍ത്തകര്‍ മണല്‍ ലോറികള്‍ തടഞ്ഞത്.അനുവദനീയമായതിനേക്കാള്‍ കൂടുതല്‍ കരിമണല്‍ ടിപ്പറുകളിലും ടോറസിലും കടത്തിയിരുന്നു.ഇത് തടഞ്ഞതിന്റെ പേരിലാണ് അമ്പലപ്പുഴ പോലീസ് സമര സമിതി പ്രവര്‍ത്തകരെ മര്‍ദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: