ന്യൂദല്‍ഹി: കശ്മീരിലേക്ക് വികസനത്തിന്റെയും ഉന്നതവിദ്യാഭ്യാസത്തിന്റെയും വെളിച്ചം കൊണ്ടുവരുമെന്ന കേന്ദ്രസര്‍ക്കാരിന്റെ വാഗ്ദാനം നിറവേറപ്പെടുന്നു.
ലഡാക്കില്‍ ആദ്യമായി കേന്ദ്ര സര്‍വ്വകലാശാല ആരംഭിക്കാന്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുകയാണ്. 750 കോടി രൂപ സര്‍വ്വകലാശാലയ്ക്ക് നീക്കിവെക്കുമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. ആദ്യഘട്ടം അടുത്ത നാല് വര്‍ഷത്തിനകം പൂര്‍ത്തിയാക്കും.
ലഡാക്കില്‍ കേന്ദ്ര സര്‍വ്വകലാശാല സ്ഥാപിക്കാന്‍ വേണ്ടി കേന്ദ്ര സര്‍വ്വകലാശാല നിയമം, 2009 ഭേദഗതി ചെയ്യും. ലഡാക്കില്‍ ഉന്നത വിദ്യാഭ്യാസസര്വ്വകലാശാല വരുന്നതോടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലുള്ള പ്രാദേശിക ഏറ്റക്കുറച്ചിലിന് പരിഹാരമാകും. ലെ, കാര്‍ഗില്‍ പ്രദേശങ്ങള്‍ കൂടി ഈ സര്‍വ്വകലാശാലയുടെ കീഴില്‍ വരും. ലഡാക്ക്, ജമ്മുകശ്മീര്‍ എന്നീ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങള്‍ രൂപീകരിച്ചതിനാല്‍, ലഡാക്കിലെ സര്‍വ്വകലാശാല ജമ്മു കശ്മീരിലെ സര്‍വ്വകലാശാലയുടെ അധികാരപരിധിയ്ക്ക് കീഴിലായിരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
സര്‍വ്വകലാശാല വൈകാതെ തന്നെ സ്ഥാപിക്കാന്‍ നടപടിയെടുക്കും. ലഡാക്കില്‍ ഇനിയും മറ്റ് വികസനപ്രവര്‍ത്തനങ്ങള്‍ ഉടനെയെത്തിക്കുമെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: