മലപ്പുറം: ന്യൂനപക്ഷ അനുപാത വിഷയത്തില്‍ ഭാവി പദ്ധതികള്‍ ചര്‍ച്ചചെയ്യാന്‍ മുസ്ലീം സമുദായ നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്ത് മുസ്ലീംലീഗ്. പദ്ധതിയില്‍ മുസ്ലീം സമുദായത്തിന് ഉണ്ടായിരുന്നു ഉയര്‍ന്ന അനുപാതം നഷ്ടപ്പെട്ട സാഹചര്യം, സ്വീകരിക്കേണ്ട തുടര്‍ നടപടികള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. വ്യാഴാഴ്ച വൈകിട്ട് എഴുമണിക്ക് ഓണ്‍ലൈനായാണ് യോഗം നടക്കുക.
വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി പലഘട്ടത്തിലും ലീഗിന് കൊമ്പ് കോര്‍ക്കേണ്ടിവന്നു. അനുപാതം റദ്ദാക്കിയതോടെ വന്‍ നഷ്ടം സമുദായത്തിന് ഉണ്ടായി എന്നായിരുന്നു ലീഗിന്റെ നിഗമനം. നേതാക്കള്‍ പരസ്യമായി അത് വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പലപ്പോഴായുള്ള നിലപാട് മാറ്റം മുന്നണിയില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചു.
മുസ്ലീങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്താതെ ക്രിസ്ത്യാനികള്‍ക്കായി പുതിയ പദ്ധതി രൂപീകരിക്കണമെന്നാണ് യുഡിഎഫിന്റെ ഇപ്പോഴത്തെ നിലപാട്. ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് രാഷ്ട്രീയ ആയുധമാക്കാനാണ് ലീഗ് തയ്യാറെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: