കുന്നത്തൂര്‍: ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷന് പരിസരത്തും പ്ലാറ്റ്ഫോമിലും മദ്യപാനികളുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യം രൂക്ഷമാകുന്നു. കൊവിഡ് മൂലം ട്രെയിന്‍ യാത്രയ്ക്ക് നിയന്ത്രണങ്ങള്‍ വരികയും റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ കുറയുകയും ചെയ്ത സാഹചര്യത്തിലാണ് സാമൂഹ്യവിരുദ്ധശല്യം കൂടിയത്. പ്ലാറ്റ്ഫോം നിറയെ കാടുകയറി. ഇരിപ്പിടങ്ങളും തൂണുകളും വള്ളിപ്പടര്‍പ്പുകളാല്‍ മൂടി. ഇവ വൃത്തിയാക്കാന്‍ റെയില്‍വേ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല.
ഒട്ടുമിക്ക ട്രെയിനുകള്‍ക്കും സ്റ്റോപ്പ് ഇല്ലാത്തതിനാല്‍ രാത്രി പ്ലാറ്റ്ഫോമിലെ ലൈറ്റുകള്‍ പ്രകാശിപ്പിക്കാറില്ല. ഇത് മദ്യപാനികള്‍ക്ക് കൂടുതല്‍ സൗകര്യമായി. പ്ലാറ്റ്ഫോം മുഴുവനും ഒഴിഞ്ഞ മദ്യ കുപ്പികളുടെ കൂമ്പാരമാണ്. ലഹരി കൈമാറ്റക്കാരും സജീവമാണ്. മുമ്പ് പോലീസും എക്സൈസും ഇവിടെ കര്‍ശന പരിശോധന നടത്തിയിരുന്നു. ഇപ്പോള്‍ അതും നിലച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: