കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല കാമ്പസില്‍ പുതുതായി ആരംഭിച്ചിട്ടുള്ള എനര്‍ജി സയന്‍സ് ആന്‍ഡ് ടെക്നോളജി, നാനോ സയന്‍സ് ആന്‍ഡ് ടെക്നോളജി വിഷയങ്ങളിലുള്ള എം.ടെക് പ്രോഗ്രാമുകള്‍ക്ക് ഓള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യൂക്കേഷന്‍ (എഐസിടിഇ) അംഗീകാരം. സര്‍വകലാശാല ആസ്ഥാനത്തുള്ള സ്കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്‍സ്, സ്കൂള്‍ ഓഫ് നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്നോളജി എന്നിവയ്ക്ക് കീഴിലാണ് പുതിയ പ്രോഗ്രാമുകള്‍ നടത്തുക.
ഒരു ബാച്ചില്‍ 12 വീതം കുട്ടികള്‍ക്കാണ് പ്രവേശനം. കോഴ്സുകളില്‍ ചേരുന്ന ജിഎറ്റിഇ സ്കോര്‍ നേടിയിട്ടുള്ള കുട്ടികള്‍ക്ക് എഐസിറ്റിഇ ഫെലോഷിപ്പിനും അര്‍ഹത ഉണ്ടായിരിക്കും. അര്‍ഹരായ കുട്ടികള്‍ക്ക് വിദേശരാജ്യങ്ങളിലെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളില്‍ പ്രോജക്ടുകള്‍ ചെയ്യുന്നതിനുള്ള അവസരവും ലഭിക്കും. കോഴ്സുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള സമയം 23ന് ഉച്ചയ്ക്ക് 12 വരെയാണ്. പ്രവേശനത്തിനുള്ള യോഗ്യതയും മറ്റു വിവരങ്ങളും cat.mgu.ac.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0481-2733595, 9188661784. ഇ-മെയില്‍: [email protected].
പ്രതികരിക്കാൻ ഇവിടെ എഴുതുക: