ഗുവാഹത്തി : സംസ്ഥാനത്തെ ജനസംഖ്യാ നിയന്ത്രണങ്ങള്‍ക്ക് ജനങ്ങളില്‍ ബോധവത്കരണത്തിനായി പ്രത്യേക സംഘത്തിന് രൂപം നല്കി അസം സര്‍ക്കാര്‍ മുഖ്യമന്ത്രി ഹേമന്ത് ബിശ്വാസാണ് ഇക്കാര്യം നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പടെ 1000 പേരടങ്ങുന്ന യുവാക്കളുടെ ‘ജനസംഖ്യ സൈന്യ’ത്തെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.
അസമിന്റെ പശ്ചിമ, മധ്യ മേഖലകളില്‍ ജനസംഖ്യ വിസ്ഫോടനമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി ഹേമന്ത് ബിശ്വാസ് നിയമസഭയില്‍ അറിയിച്ചു. സംസ്ഥാനത്തെ നിരവധി മുസ്ലിം പെണ്‍കുട്ടികള്‍ 18-19 വയസ്സിനിടയില്‍ മൂന്ന്, നാല് കുട്ടികളുടെ അമ്മയാകുന്ന സ്ഥിതിയുമുണ്ട്. വിദ്യാഭ്യാസമില്ലാത്തതിനാല്‍ നിരവധി മുസ്ലിം യുവതികള്‍ മനുഷ്യക്കടത്ത് സംഘങ്ങളുടെ പിടിയിലകപ്പെടുന്നുണ്ട്. ഇവരെ കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ലൈംഗിക വ്യാപാരത്തിന് ഉപയോഗപ്പെടുത്തുകയാണ്. ഇതെല്ലാം തടയുന്നതിനായാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.
1,000 യുവാക്കളെ ജനസംഖ്യ ബോധവത്കരണത്തിനും ഗര്‍ഭനിരോധന ഉറകള്‍ വിതരണത്തിനുമായി ചുമതലപ്പെടുത്തും. ആശ വര്കര്മാരേയും ഇത്തരത്തില്‍ ബോധവത്കരണത്തിനായി പ്രയോജനപ്പെടുത്തും. ജനസംഖ്യയില്‍ നിയന്ത്രണം കൊണ്ടുവന്നാല്‍ സംസ്ഥാനത്തെ ദാരിദ്ര്യവും നിരക്ഷരതയും ഭൂമി പ്രതിസന്ധിയും ഒരു പരിധിവരെ ഇല്ലാതാക്കാന്‍ സാധിക്കും. കൂടാതെ പാവപ്പെട്ട ജനങ്ങള്‍ക്ക് ഉപജീവനത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി അവരെ അതിനായി പരിശീലിപ്പിക്കാനും സര്‍ക്കാര്‍ പദ്ധതികളിലുണ്ട്.
ലോവര്‍ അസമില്‍ പുതുതായി ഒമ്പത് കോളജുകള്‍ അനുവദിച്ചിട്ടുണ്ട്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി അതിലേറെ സഥാപനങ്ങള്‍ കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്. കുട്ടികളിലും യുവാക്കളിലും ബോധവത്കരണം നടത്തുന്നതിലൂടെ ജനസംഖ്യ വര്‍ധിക്കുന്നത് നിയന്ത്രിക്കാന്‍ സാധിക്കും കൂടാതെ മെച്ചപ്പെട്ട ജീവിതം ജനങ്ങള്‍ക്ക് ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: