കാഞ്ഞാര്‍: ജോലിത്തിരക്കിനിടയിലും കാനന കാഴ്ചകള്‍ മിഴിവോടെ തന്റെ കാമറയില്‍ ഒപ്പിയെടുത്ത് പൂമാല സ്വദേശി സന്തോഷ് ഓരത്തേല്‍. നേര്യമംഗലം റേഞ്ചിലെ നഗരംപാറ വനം വകുപ്പോഫീസിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ആണ് സന്തോഷ് ഓരത്തേല്‍.
അപൂര്‍വയിനം പക്ഷികളുടെതുള്പ്പെടെ നിരവധി ചിത്രങ്ങളാണ് തനിമ ഒട്ടും ചോരാതെ ഫ്രെയിമിലാക്കിയിട്ടുള്ളത്. പൂന്തത്ത(പ്ലം ഹെഡഡ് പറക്ലീറ്റ് മെയില്‍), കാക്ക മരംകൊത്തി(വൈറ്റ് ബെല്ലിട് വുഡ് പേക്കര്‍), ചെവിയന്‍ നത്ത്(ഇന്ത്യന്‍ സ്കൂവ്ഡ് ഔള്‍)മീന്‍ കൊത്തി ചാത്തന്(വൈറ്റ് ത്രെഡഡ് കിങ് ഫിഷര്‍), ചാരുലത കിളി(ചെസ്റ്റ് നട്ട് ടെയ്ല്ട് സ്റ്റാര്‍ലിംഗ്), അരിപ്രാവ് (സ്പോട്ടെഡ് ടൗ), നാട്ടിലാക്കിളി (ലീഫ് ബേര്‍ഡ്), വലിയ പൊന്നി മരം കൊത്തി(ഗ്രേറ്റര്‍ ഫ്ളൈയിം ബ്ലാക്ക് വുഡ് പേക്കര്‍ മെയില്‍) എന്നിവയുടെ ചിത്രങ്ങള്‍ എടുക്കാന്‍ കഴിഞ്ഞ സംതൃപ്തിയിലാണ് സന്തോഷ്.
യാത്രയില്‍ ഉടനീളം തന്റെ പക്കലുള്ള നിക്കോണ്‍ കൂള്‍ ഫിക്സ് പി900 കാമറ ഒപ്പം ഉണ്ടാകും. ഇതിലാണ് വഴിയോരങ്ങളിലെയും വനത്തിലെയും അപൂര്‍വ കാഴ്ചകള്‍ പകര്‍ത്തുന്നത്. ഇങ്ങനെ പകര്‍ത്തുന്ന അപൂര്‍വം ചിത്രങ്ങള്‍ കൂട്ടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പങ്കുവയ്ക്കാറുമുണ്ട്.
പൂമാലയില്‍ നിന്ന് നേര്യമംഗലം, തലക്കോട്, വില്ലഞ്ചിറ, പത്തടിപ്പാലം വഴി ചെമ്പന്‍കുഴിയില്‍ എത്തുന്ന യാത്രാ വേളകളിലും വനത്തിനുള്ളില്‍ നിരീക്ഷണത്തിന് പോകുമ്പോഴുമാണ് ചിത്രങ്ങള്‍ ഏറെയും പകര്‍ത്തിയിട്ടുള്ളത്. തൃപ്പുണിത്തുറ ആര്‍എല്‍വി ഫൈന്‍ ആര്‍ട്ട്സ് കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് വനം വകുപ്പില്‍ ജോലി കിട്ടിയത്, അതോടെ പഠനം ഉപേക്ഷിച്ചു.
എങ്കിലും ചിത്ര രചനയോടും ഫോട്ടോഗ്രാഫിയോടുമുള്ള താല്പര്യം മനസ്സില്‍ സൂക്ഷിച്ചിരുന്നു. ഒരു സെക്കന്റ് ഹാന്‍ഡ് കാമറ കൈയില്‍ എത്തിയതോടെയാണ് തന്റെ ആഗ്രഹ പ്രകാരം ചിത്രങ്ങള്‍ എടുക്കാന്‍ തുടങ്ങിയത്. പക്ഷികളുടെ ചിത്രങ്ങളാണ് കൂടുതലും പകര്‍ത്തിയിട്ടുള്ളത്. പക്ഷികളുടെ ചിത്രം പകര്‍ത്തല്‍ ക്ഷമ പരീക്ഷിക്കുന്ന അനുഭവമാണ്. ചിലപ്പോള്‍ കാത്തിരിപ്പ് തന്നെ നിരാശയായിരിക്കും അതേ സമയം യാദൃശ്ചികമായി ഇവ കണ്ണില്‍പ്പെടുകയും ചെയ്യും. പക്ഷികളെ ഫോക്കസ് ചെയ്തത് ചിത്രം പകര്‍ത്തുമ്പോള്‍ അനങ്ങാതെ ദീര്‍ഘ നേരം നില്ക്കേണ്ടിവരും.
പക്ഷികളെ കൂടാതെ ചെറു ഷഡ്പദങ്ങള്‍, വണ്ടുകള്‍, ചിത്ര ശലഭങ്ങള്‍ ഉള്‍പ്പെടെ വലുതും ചെറുതുമായ, പക്ഷികള്‍ മൃഗങ്ങള്‍, ഇഴ ജന്തുക്കള്ഷഡ് പദങ്ങള്‍ എന്നിവയുടെ വന്‍ ശേഖരങ്ങളാണ് കൈവശമുള്ളത്. കാനന ഭംഗിയുടെ മിഴിവോടെയുള്ള ചിത്രം പകര്‍ത്തല്‍ തുടരും ഈ ചിത്രങ്ങള്‍ വഴി പ്രകൃതിയെയും അത്തിന്റെ വൈവിദ്യങ്ങളും പഠിക്കാന്‍ പുതുതലമുറയ്ക്ക് സാഹചര്യമൊരുക്കുകയുമാണ് ലക്ഷ്യമെന്നും സന്തോഷ് പറയുന്നു. ഭാര്യ: ഷിബി. മക്കള്‍: ശ്രീഹരി, മഹേശ്വര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: