കോട്ടയം: ബിജെപി നേതാവിന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ സ്നേഹത്തിന്റെ ചിഹ്നം ഇട്ടതിന്റെ പേരില്‍ വെല്‍ഫയര്‍ പാര്‍ട്ടിയില്‍ തമ്മിലടി. ബിജെപിക്കാരുടെ സുഖത്തില്‍ സന്തോഷിക്കുകയോ ദുഖ:ത്തില്‍ സങ്കടപ്പെടുകയോ ചെയ്യരുതെന്നു പറഞ്ഞാണ് പോര്. ‘സാഹോദര്യത്തില്‍ അധിഷ്ഠിതമായ ജനാധിപത്യം’ എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വിദ്യാര്‍ഥി യുവജന വിഭാഗമായ ഫ്രറ്റേണിറ്റി മൂവ്മെന്റ് ഭാരവാഹികള്‍ തമ്മിലാണ് പ്രശ്നം
ബിജെപി നേതാവ് സന്ദീപ് വാചസ്പതി, തന്റെ കുട്ടിയുടെ നാമകരണ ചടങ്ങിന്റെ ചിത്രം ഫേസ് ബുക്കിലിട്ടു. അതിനിടിയില്‍ വെല്‍ഫയര്‍ പാര്‍ട്ടി കോട്ടയം ജില്ലാ സെക്രട്ടറിയും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മറ്റിയംഗവുമായ അനിഷ് പാറമ്പുഴ സ്നേഹ ചിഹ്നം ഇട്ടു. ഇതിനെതിരെയാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന മുഹ്സിന മുസ്തഫ രംഗത്തു വന്നത്.
സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയവും അതിന്റെ പ്രചാരകരും അതിന്റെ നേതാക്കളും എന്നും, നൈതികതയുടെയും നന്മയുടെയും എതിര് പക്ഷത്തു തന്നെയാണ്.അവരോട്, അവര്‍ക്ക് ഒരു തരത്തിലുള്ള ആശംസകളും അര്‍പ്പിക്കാന്‍ കഴിയില്ല എന്നാണ് മുഹ്സിനയുടെ വാദം.
ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ആളാണെന്ന് പറഞ്ഞത് കൊണ്ടാണ് ഇത്രയും നല്ല ഭാഷ.അതൊരു ബലഹീനതയായി കണക്കാക്കരുതെന്ന താക്കീതും
‘എന്റെ ഫ്രണ്ട് ലിസ്റ്റില്‍ പല രാഷ്ട്രീയക്കാരുമുണ്ട്. അവരൊടുള്ള രാഷ്ട്രീയ അഭിപ്രായ വ്യത്യാസം ഉണ്ട് അത് കൊണ്ട് അവര്‍ക്കു കൊച്ചുണ്ടായാല്‍ ആശംസകള്‍ പറയാന്‍ കഴിയില്ല അപ്പനോ അമ്മയോ മരണപ്പെട്ടാല്‍ ആദരാജ്ഞലികള്‍ പറയാന്‍ കഴിയില്ല എന്ന് കരുതുന്നവര്‍ എനിക്ക് രാഷ്ട്രീയ നൈതികതയെ കുറിച്ച് ക്ളാസെടുക്കേണ്ട എന്നു അനീഷ് മറുപടി കൊടുത്തു.
‘കേരളത്തില്‍ സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ തലതൊട്ടപ്പനായ പരമേശ്വരന് അന്തരിച്ചപ്പോള്‍ മാധ്യമം മുഖ പ്രസംഗം എഴുതിയല്ലോ. ശ്രീധരന് പിള്ളയുടെ ഒന്നര പേജ് ലേഖനം. എന്തായിരുന്നു മുഹ്സിന അന്ന് ഒന്നും പറഞ്ഞു കണ്ടില്ല’. എന്ന ചോദ്യവും അനീഷ് ഉയര്‍ത്തി.
കോട്ടയം മെഡിക്കല്‍ കോളേജില്‍ അനസ്തേഷ്യസ്റ്റ് ആണ് മുഹ്സിന മുസ്തഫ. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ ഇവരുടെ ഫേസ് ബു്ക്ക് പോസ്റ്റു മുഴുവന്‍ വിദ്വേഷക്കുറിപ്പുകളാണ്. വെല്‍ഫയര്‍ പാര്‍ട്ടി ഉയര്‍ത്തിക്കൊണ്ടു വരുന്ന വെറുപ്പിന്റെ രാഷ്ടീയത്തിന്റെ തെളിവുകൂടിയാണ് യുവ നേതാക്കള്‍ തമ്മിലുള്ള അടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: