തിരുവനന്തപുരം: ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന ഡ്രൈവിംഗ് ടെസ്റ്റുകളും പരിശീലനങ്ങളും ഈ മാസം 19 മുതല്‍ പുനഃരാരംഭിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുവേണം ടെസ്റ്റും പരിശീലനും നടത്താനെന്നും ഗതാഗതമന്ത്രി ആന്റണി രാജു നിര്‍ദേശിച്ചു. പരിശീലനം നടത്തുന്ന വാഹനത്തില്‍ ഒരേസമയം ഇന്‍സ്ട്രക്ടറെ കൂടാതെ ഒരാള്‍ക്ക് മാത്രമേ അനുമതിയുള്ളൂ. കോവിഡ് പ്രോട്ടോക്കോല്‍ പാലിക്കുന്നുവെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കാണമെന്നും അദ്ദേഹം മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: