കൊല്ലം: കൊല്ലത്ത് നൂറടി ആഴമുള്ള കിണര്‍ വൃത്തിയാക്കാനിറങ്ങിയ നാല് പേര് അപകടത്തില്‍ മരിച്ചു. കുണ്ടറ പെരുമ്പുഴ കോവിൽമുക്കിലാണ് വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് അപകടമുണ്ടായത്. സോമരാജൻ(54), രാജൻ(35), മനോജ്(32), ശിവപ്രസാദ്(24) എന്നിവരാണ് കിണറ്റിൽ കുടുങ്ങി മരിച്ചത്.
നൂറടിയോളം ആഴമുള്ള കിണറിലാണ് അപകടം ഉണ്ടായത്. കിണറിലെ ചെളി നീക്കം ചെയ്യാൻ ഇറങ്ങിയ രണ്ട് തൊഴിലാളികളാണ് ആദ്യം കിണറ്റിൽ കുടങ്ങിയത്. ഇവര്‍ക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ രക്ഷിക്കാൻ ഇറങ്ങിയ മറ്റ് രണ്ടു പേരും അപകടത്തിൽപ്പെടുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. നാല് പേരുടേയും മരണം പോലീസ് സ്ഥിരീകരിച്ചു. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് നാലുപേരെയും പുറത്തെത്തിച്ചത്. കിണറിനുള്ളില്‍ ഓക്സിജന്റെ സാന്നിധ്യമേ ഉണ്ടായിരുന്നില്ല.
നാട്ടുകാരും ഫയർഫോഴ്സും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷാപ്രവർത്തനത്തിനിടെ ഒരു ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു. ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ വർണി നാഥ് ആണ് കുഴഞ്ഞുവീണത്. ഈ കിണര്‍ മൂടാന്‍ ഫയര്‍ ഫോഴ്സ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: