ന്യൂദല്‍ഹി: നിയമസഭാ കയ്യാങ്കളിക്കേസില്‍ കഴിഞ്ഞ തവണ സുപ്രീംകോടതി വാദം കേള്‍ക്കവേ കെ.എം. മാണിയെ അഴിമതിക്കാരന് എന്ന് വിശേഷിപ്പിച്ച പരാമര്‍ശം സംസ്ഥാനസര്‍ക്കാരിന്റെ അഭിഭാഷകന് വ്യാഴാഴ്ച തിരുത്തി. കേസില്‍ വീണ്ടും സുപ്രിംകോടതി വാദം കേള്‍ക്കല്‍ തുടങ്ങുന്നതിനിടയിലാണ് മാണിയുടെ പേരും അഴിമതിക്കാരനായ ധനമന്ത്രി എന്ന വിശേഷണവും ഒഴിവാക്കിക്കൊണ്ട് അഭിഭാഷകന് പിണറായി സര്‍ക്കാരിന്റെ മുഖം രക്ഷിച്ചത്.
അന്നത്തെ സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് പ്രതിഷേധം നടന്ന് എന്ന് മാത്രമാണ് ഇപ്പോള്‍ സംസ്ഥാനസര്‍ക്കാര്‍ നല്കിയ ഹര്‍ജിയില്‍ പരാമര്‍ശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വാദം കേട്ടപ്പല് അഴിമതിക്കാരനായ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധം എന്നായിരുന്നു ആദ്യം കേസ് വാദത്തിനെടുത്തപ്പോള്‍ കേരള സര്‍ക്കാരിന് വേണ്ടി ഹാജരായ രഞ്ജിത് കുമാര്‍ പറഞ്ഞത്. ഇത് ഇടതുമുന്നണിയുടെ സഖ്യകക്ഷിയായി മാറിയ ജോസ് വിഭാഗത്തെ ചൊടിപ്പിച്ചിരുന്നു.
ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും പ്രതിപക്ഷത്തെ വനിതാ അംഗങ്ങള്‍ക്ക് നേരെ കയ്യേറ്റ ശ്രമമുണ്ടായെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. പുതിയ നീക്കം ജോസ് വിഭാഗത്തെ തൃപ്തിപ്പെടുത്താനാണെന്ന് കരുതുന്നു. കേസില്‍ സുപ്രീംകോടതി വാദം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: