തിരുവനന്തപുരം: പ്രവാചകന് ആറാം വയസുകാരിയുമായല്ല, പത്താം വയസുകാരിയുമായാണ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് പറഞ്ഞ മതപ്രഭാഷകനെ വിമര്‍ശിച്ച സിപിഎം ആക്ടിവിസ്റ്റായ സുനിത ദേവദാസിന് വധഭീഷണി. മുസ്ലീം മതപ്രഭാഷകനായ വിഎച്ച് അലിയാര് അല്‍ ഖാസിമി മൗലവിയുടെ ഒരു പ്രസംഗത്തെ വിമര്‍ശിച്ചതിനാണ് സുനിതയെ വധിക്കുമെന്ന് മതതീവ്രാദശക്തികള് ഭീഷണി മുഴക്കിയിരിക്കുന്നത്.
കഴിഞ്ഞ മാസം അലിയാര് മൗലവി ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. പ്രവാചകനെതിരെ വ്യാപകമായി വിമര്‍ശനം ഉയരുന്നുണ്ടെന്നും, എല്ലാവരും അദേഹം ആറാംവയസുകാരിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് പ്രചരിപ്പിക്കുകയാണെന്നും അദേഹം ആ വീഡിയോയില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഈ വാദം ശരിയല്ലന്നും ഇങ്ങനെ പറയുന്നവരെ ഭൂമിയില്‍ വെച്ചുകൂടെന്ന് മതപ്രഭാഷകനായ അലിയാര് മൗലവി ഭീഷണിമുഴക്കി. തുടര്‍ന്ന് അദേഹം ആറാം വയസുകാരിയുമായല്ല, പത്താം വകസുകാരിയുമായാണ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും വീഡിയോയില്‍ പറയുന്നുണ്ട്.
ഈ വീഡിയോയെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം സുനിത ഒരു യുട്യൂബില്‍ വീഡിയോ ചെയ്തതോടെ മതതീവ്രവാദ ശക്തികള്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയത്. പ്രവാചകനെ വിമര്‍ശിച്ചാല്‍ തലയറക്കുമെന്ന് വരെയുള്ള ഭീഷണി വീഡിയോയ്ക്ക് താഴെ കമന്റുകളായി എത്തിയിട്ടുണ്ട്. സുനിത ജീവനോടെ കേരളത്തില്‍ എത്തില്ലെന്നും ചിലര്‍ കമന്റുകള്‍ ഇട്ടിട്ടുണ്ട്.
മതപ്രഭാഷകനായ അലിയാര് മൗലവിയും സുനിതക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. ഇതോടെയാണ് മതതീവ്രവാദശക്തികള്‍ ഒന്നടങ്കം രംഗത്തുവന്നത്. അലിയാര് മൗലവി ഉത്തരം മണ്ടത്തരം പറയരുതെന്നും ഇയാളെ വീട്ടിലിരുത്തണമെന്നും സുനിത വീഡിയേയില്‍ ആഹ്വാനം ചെയ്തിരുന്നു. ഇത്തരം മതപ്രഭാഷണം നടത്തുന്നവരെ നിയമംമൂലം നിരോധിക്കണമെന്നും സുനിത വീഡിയോയില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഈ പൂതി സുനിത അങ്ങ് ഉപേക്ഷിച്ചേക്കെന്ന് അലിയാര് മൗലവിയും പുറത്തിറക്കിയ വീഡിയോയില്‍ ഭീഷണിപ്പെടുത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: