മുംബൈ: മഹാരാഷ്ട്രയില്‍ ജൂലായ് മാസത്തിലെ ആദ്യ 11 ദിവസങ്ങളില്‍ ഉയര്‍ന്ന നിരക്കില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകള്‍ കോവിഡ് മൂന്നാം തരംഗത്തിന്റെ സൂചനയാണെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്.
ജൂലായ് മാസത്തിലെ ആദ്യ ദിവസങ്ങളില്‍ മാത്രം 88,130 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് കേസുകളില്‍ പൊടുന്നനെയുണ്ടാകുന്ന ഉയര്‍ച്ച ഒരു തരംഗത്തിന്റെ സൂചനയാണെന്ന് പറയുന്നു. ഒന്നും രണ്ടും കോവിഡ് തരംഗങ്ങളുണ്ടായപ്പോള്‍ ഇതേ രീതിയിലുള്ള സൂചനകള്‍ ഉണ്ടായിരുന്നു.
അതേ സമയം ദല്‍ഹിയില്‍ രണ്ടാം തരംഗത്തില്‍ 25,000 കേസുകള്‍ വരെ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നിടത്ത് ജൂലായ് 1 മുതല്‍ 11 വരെ വെറും 870 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തിലാകട്ടെ ജൂലായ് 1 മുതല്‍ 10 വരെ റിപ്പോര്‍ട്ട് ചെയ്തത് 1.28 ലക്ഷം കേസുകളാണ്.
മഹാരാഷ്ട്രയില്‍ കോലാപൂരില്‍ മാത്രം കഴിഞ്ഞ ആഴ്ചയില്‍ 3,000 കേസുകള്‍ ഉണ്ടായി. കോലാപൂരിലെ സ്ഥിതി സവിശേഷമാണെന്നും ഇത് മറ്റൊരു തരംഗത്തിന്റെ സൂചനയാണെന്നും കോവിഡ് ദൗത്യസംഘത്തിലെ അംഗമായ ഡോ. ശശാങ്ക് ജോഷി പറഞ്ഞു. കഴിഞ്ഞ രണ്ട് തരംഗങ്ങളിലും മഹാരാഷ്ട്രയിലാണ് രാജ്യത്തെ ആദ്യ കോവിഡ് ക്ലസ്റ്ററുകള്‍ കാണിച്ചിരുന്നത്. എന്തായാലും ഉയരുന്ന മഹാരാഷ്ട്രയിലെ കോവിഡ് കേസുകള്‍ മൂന്നാം തരംഗത്തിന്റെ തുടക്കമാകാമെന്ന് ഡോ. ശശാങ്ക് ജോഷി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: