കൊല്ലം: പത്തനാപുരം പാടത്തെ കശുമാവിന് തോട്ടത്തില്‍ നിന്ന് ജലാറ്റിന്‍ സ്റ്റിക്കും ഡിറ്റനേറ്ററും ഉള്‍പ്പെടെയുള്ള സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ പുനലൂരിലെ മുന്‍ കൗണ്‍സിലര്‍ക്കും തിരുവനന്തപുരത്തെ പ്രമുഖ അഭിഭാഷകനും പങ്കുള്ളതായി സൂചന. നക്സല്‍ ആഭിമുഖ്യമുണ്ടായിരുന്ന മുന്‍ കൗണ്‍സില്‍ സിപിഎം പ്രതിനിധിയായിട്ടാണ് ജയിച്ചത്. സിപിഎമ്മുമായി അടുത്ത് ബന്ധമുള്ള കുടുബത്തിലെ അംഗമാണ് അഭിഭാഷകന്.
സ്വര്‍ണ്ണക്കള്ളക്കടത്തിലും ഇദ്ദേഹത്തിനു നേരെ സംശയം ഉയര്‍ന്നിരുന്നു. ഇരുവരും കൊല്ലം നഗരത്തിലെ പൂട്ടിക്കിടക്കുന്ന മിഠായി കമ്പനിയില്‍ രഹസ്യമായി ഒത്തു ചേര്‍ന്നിരുന്നതായി തെളിവ് ലഭിച്ചിട്ടുണ്ട്. അഭിഭാഷകന്റെ തിരുവനന്തപുരം രജിസ്ട്രേഷനുള്ള വാഗണാര്‍ കാര്‍ പലതവണ ഇവിടെ എത്തിയിട്ടുണ്ട്. ചില സാധനങ്ങള്‍ അവിടെ വെച്ച് കൈമാറപ്പെട്ടിരുന്നതായി അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു. കൂടിക്കാഴ്ചകളില്‍ ഒരു സ്ത്രീയും പങ്കെടുത്തിട്ടുണ്ട്.
ജനുവരിയില്‍ കൊല്ലം, പത്തനംതിട്ട അതിര്‍ത്തിയിലെ വനമേഖല കേന്ദ്രീകരിച്ച് തീവ്രവാദ പരിശീലനം നടന്നുവെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്
കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും തമിഴ്നാട് ക്യൂബ്രാഞ്ചും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന പോലീസിന് കൈമാറി. തട്ടാക്കുടി, പാടം ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ആയുധ പരിശീലനം ഉള്‍പ്പെടെയുള്ള ക്യാമ്പ് നടന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ക്യാമ്പില്‍ പങ്കെടുത്തതായും സൂചനയുണ്ട്.
പാടത്ത് നിന്നും കണ്ടെത്തിയ ജലാറ്റിന്‍ സ്റ്റിക്ക് നിര്‍മ്മിച്ചത് തമിഴ്നാട്ടിലെ കമ്പനിയിലാണ്.തിരുച്ചിയിലെ സ്വകാര്യ കമ്പനിയില്‍ നിര്‍മിച്ചതാണിതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സണ്‍ 90 ബ്രാന്‍ഡ് ജലാറ്റിന്‍ സ്റ്റിക്കാണിത്. എന്നാല്‍ ബാച്ച് നമ്പര്‍ ഇല്ലാത്തതിനാല്‍ ആര്‍ക്കാണ് വിറ്റതെന്ന് കണ്ടെത്താനായിട്ടില്ല.
അഭിഭാഷകന് പലതവണ തമിഴ്നാട് യാത്രകള്‍ നടത്തിയതിന്റെ തെളിവും ലഭിച്ചി്ട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: