കൊല്ലം: ജില്ലയുടെ സാമ്പത്തിക മേഖലയ്ക്ക് താങ്ങായ സഹകരണ മേഖലയെ സിപിഎം തകര്‍ച്ചയുടെ വക്കിലെത്തിച്ചതായി ബിജെപി ജില്ലാസമിതിയില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
സിപിഎം നേതാക്കളുടെ അവിഹിത സാമ്പത്തിക ഇടപാടുകളും ബാങ്ക് ഭാരവാഹികളുടെ ധൂര്‍ത്തും അഴിമതിയും കാരണം പല സഹകരണ ബാങ്കുകളും തകര്ച്ചയിലെത്തിയെന്നും പ്രമേയം പറയുന്നു. ജില്ലാ ജനറല്‍ സെക്രട്ടറി വെള്ളിമന്‍ ദിലീപാണ് പ്രമേയം അവതരിപ്പിച്ചത്. പ്രവര്‍ത്തക റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി ബി. ശ്രീകുമാറും സംസ്ഥാന സമിതി റിപ്പോര്‍ട്ട് മുന്‍ ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥും അവതരിപ്പിച്ചു.
ജില്ലയില്‍ പാര്‍ട്ടിയുടെ ജനകീയാടിത്തറ ഊട്ടിയുറപ്പിക്കാനും മണ്ഡലം സമിതിയോഗങ്ങള്‍ തീരുന്ന മുറയ്ക്ക് പ്രവര്‍ത്തനം താഴെ തട്ടിലേക്ക് എത്തിക്കാനും പാര്‍ട്ടി പ്രവര്‍ത്തനം കടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും തീരുമാനിച്ചതായി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: