തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ സഹകരണത്തിന് മന്ത്രാലയം രൂപീകരിച്ചത് കേരളത്തിന്റെ സഹകരണ പ്രസ്താനത്തെ തകര്‍ക്കാനെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രം സഹകരണത്തിന് മന്ത്രാലയം രൂപീകരിച്ചത് ശരിയായ നടപടിയല്ല. ഈ നീക്കം ഭരണഘടനാവിരുദ്ധമാണെന്നും അദേഹം അവകാശപ്പെട്ടു.
സഹകരണ മന്ത്രാലയം രൂപികരിച്ച ശേഷം അതിന്റെ പ്രഥമ മന്ത്രിയായി ആഭ്യന്തര മന്ത്രി അമിത് ഷായെ ചുമതല ഏല്‍പ്പിച്ച നീക്കം ഗൗരവത്തോടെ കാണണമെന്നും രമേശ് പറഞ്ഞു.രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി ബോധപൂര്‍വമാണ് കേന്ദ്ര സര്‍ക്കാര്‍ സഹകരണത്തിന് മന്ത്രാലയം രൂപീകരിച്ചത്. സഹകരണ പ്രസ്ഥാനത്തെ കൈപ്പിടിയില്‍ ഒതുക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം. സംസ്ഥാനങ്ങളുടെ അധികാരത്തിലേക്കുള്ള കടന്നുകയറ്റം അനുവദിക്കാനാകില്ല.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി ഇടപെടണമെന്നും സംസ്ഥാന സര്‍ക്കാര്‍ നിയമപരമായി നടപടികള്‍ സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായിട്ട് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പുതിയ സഹകരണത്തിന് മന്ത്രാലയം രൂപീകരിച്ചത്. സഹകരണ സംഘങ്ങളില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം അടക്കം പിടികൂടുക എന്നതാണ് പുതിയ മന്ത്രാലയത്തിന്റെ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: