നേപ്പിള്‍സ് : മദ്ധ്യധരണ്യാഴിയിലെ നിലവിലെ വിന്യാസത്തിന്റെ ഭാഗമായി ഐഎന്‍എസ് തബാര്‍ ഇറ്റലിയിലെ നേപ്പിള്‍സ് തുറമുഖത്ത് നാവിക അഭ്യാസം നടത്തി. ഇറ്റാലിയന്‍ നാവികസേനയുടെ യുദ്ധകപ്പല്‍ ആയ അന്റോണിയോ മാര്ച്ചേഗ്ലിയയുമായി (എ 597) ചേര്‍ന്നുകൊണ്ട് തബാര്‍ ടൈറീനിയന്‍ കടലിലാണ് സമുദ്ര അഭ്യാസത്തില്‍ പങ്കെടുത്തത്. വ്യോമ ആക്രമണ പ്രതിരോധം, കടലില്‍ വെച്ച് തന്നെ ഒരു കപ്പലില്‍ നിന്നും മറ്റൊരു കപ്പലിലേക്ക് ചരക്കുകള്‍, ഇന്ധനം, ആയുധം എന്നിവ കൈമാറ്റം ചെയ്യല്‍, കമ്മ്യൂണിക്കേഷന്‍ ഡ്രില്ലുകള്‍,ക്രോസ് ഡെക്ക് ഹെലികോപ്റ്റര്‍ ഓപ്പറേഷന്‍സ് തുടങ്ങിയ വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ അഭ്യാസത്തില്‍ ഇടം പിടിച്ചു.
ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇരു സേനകളെയും സജ്ജമാക്കുന്നതിനും, സമുദ്ര മേഖലയിലെ വെല്ലുവിളികള്‍ക്ക് എതിരെ സംയുക്ത നടപടികള്‍ക്ക് രൂപം നല്‍കുന്നതിനും അഭ്യാസം ഇരുവിഭാഗത്തിനും ഗുണം ചെയ്തു
നാവികസേന ആചാരങ്ങള്‍ക്ക് അനുസൃതമായി ഇരു യുദ്ധക്കപ്പലുകളുടെയും ‘സ്റ്റീമ് പാസ്റ്റ്’ ഓടെയാണ് നാവിക അഭ്യാസത്തിന് അവസാനമായത്
നേപ്പിള്‍സില്‍ എത്തിയ ഇന്ത്യന്‍ യുദ്ധക്കപ്പലിനു ഇറ്റാലിയന്‍ നാവികസേന ഊഷ്മളമായ സ്വാഗതം ആണ് നല്‍കിയത്. തുറമുഖത്ത് ചിലവഴിക്കുന്നതിനിടെ തബാറിന്റെ കമാന്‍ഡിങ് ഓഫീസര്‍ ക്യാപ്റ്റന്‍ മഹേഷ് മാംഗിപുടി ഇറ്റാലിയന്‍ നാവികസേനയുടെ പ്രാദേശിക ആസ്ഥാനമായ പെര്‍ഫക്റ്റ് ഓഫ് നേപ്പിള്‍സ് അതോറിറ്റിയിലെയും, നേപ്പിള്‍സിലെ തീരസംരക്ഷണസേന ആസ്ഥാനത്തെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: