ആലപ്പുഴ: ആലപ്പുഴ നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് കഴിഞ്ഞ ദിവസം ശേഖരിച്ച് ജില്ല പബ്ലിക് ഹെല്‍ത്ത് ലാബില്‍ പരിശോധനയ്ക്കു നല്കിയ വെള്ളത്തില്‍ 180/100 മില്ലീലിറ്റര്‍ എന്ന തോതില്‍ കോളിഫോം ബാക്ടീരിയ കണ്ടെത്തിയതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
കുടിക്കാനുള്ള വെള്ളം അഞ്ചുമിനിട്ട് നന്നായി തിളപ്പിച്ചശേഷം മാത്രമേ ഉപയോഗിക്കാവൂ. വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ആരോഗ്യശുചിത്വസമിതി യോഗങ്ങള്‍ നടത്തി. നഗരസഭയുടെ വിവിധ പ്രദേശങ്ങളില്‍നിന്ന് 24 മണിക്കൂറിനിടെ 39 പേര് വയറിളക്കം, ഛര്‍ദ്ദി രോഗലക്ഷണങ്ങളോടു കൂടി ജനറല്‍, സ്ത്രീകളുടേയും കുട്ടികളുടെയും ആശുപത്രികളില്‍ ചികിത്സതേടി.
ആര്‍ക്കും കിടത്തിച്ചികിത്സ നല്കേണ്ടിവന്നിട്ടില്ലെന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: