അമ്പലപ്പുഴ: തോട്ടപ്പള്ളി പൊഴിയില്‍ സീ വാഷിങ് ആരംഭിച്ചു. പൊഴിയുടെ തെക്കേക്കരയില്‍ നിന്ന് കരിമണലെടുക്കുന്നതിനായാണ് ഇന്നലെ മുതല്‍ സീ വാഷിങ് ആരംഭിച്ചത്. ആലപ്പാട് പ്രദേശത്ത് ഏതാനും വര്‍ഷം മുന്‍പ് ഇതേ രീതിയില്‍ സീ വാഷിങ് നടത്തിയതിനെത്തുടര്‍ന്ന് ഈ പ്രദേശം നാമാവശേഷമായ് മാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് തോട്ടപ്പള്ളിയിലും സമാന രീതിയില്‍ സീ വാഷിങ് ആരംഭിച്ചത്.പൊഴിമുഖത്തുള്ള കരിമണല്‍ ഫ്ലോട്ടിലെ എസ്ക്കവേറ്റര്‍ ഉപയോഗിച്ച് എടുക്കുന്നതിനാണ് തുടക്കമായത്.
കരിമണല്‍ ഖനന വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടക്കുന്നതിനിടെയാണ് ഇപ്പോള്‍ സി വാഷിങും ആരംഭിച്ചത്.പൊഴിമുഖത്തു നിന്ന് കെഎംഎംഎല്‍, ഐആര്‍ഇ കമ്പനികള്‍ക്കാണ് കരിമണലെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.ഈ കമ്പനികളുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ സീ വാഷിങും ആരംഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: