കൊച്ചി:സിപിഎം ഔദ്യോഗിക നേതൃത്വം പ്രതീക്ഷിച്ചതിനേക്കാള്‍ വന്‍ പരാജയം ഉണ്ടായ എറണാകുളം ജില്ലയില്‍ തോല്‍വി അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ചത്് നേതാക്കളെ അങ്കലാപ്പിലാക്കി. തൃപ്പൂണിത്തുറ, പിറവം, തൃക്കാക്കര, പെരുമ്പാവൂര്‍ മണ്ഡലങ്ങളിലെ പാര്‍ട്ടിക്കുണ്ടായ കനത്ത് തോല്‍വി അന്വേഷിക്കാനാണ് കമ്മീഷനെ നിയോഗിച്ചത്. തൃക്കാക്കരയിലും, തൃപ്പൂണിത്തുറയിലും പരാജയം പരിശോധിക്കാന്‍
സിപിഎം സംസ്ഥാന കമ്മറ്റി അംഗം ഗോപി കോട്ടമുറിക്കല്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ജെ. ജേക്കബ് എന്നിവര്‍ക്കും പെരുമ്പാവൂര്‍, പിറവം മണ്ഡലങ്ങളില്‍ സി.എം ദിനേശ് മണിക്കും ഇസ്മയിലിനുമാണ് അന്വേഷണ ചുമതല.
പാര്‍ട്ടി വിജയം ഉറപ്പിച്ച തൃപ്പൂണിത്തുറ മണ്ഡലത്തില്‍ എം.സ്വരാജിന്റെ തോല്‍വി പാര്‍ട്ടിയുടെ ഉന്നത നേതാക്കളില്‍ ചിലരെങ്കിലും കണക്കുകൂട്ടിയിരുന്നോ എന്ന തരത്തിലേക്ക് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിരുന്നു. ചില നേതാക്കള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല എന്ന പരാതിയും ഉയര്‍ന്നിരുന്നു.
തൃക്കാക്കരയില്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പ്രാദേശിക നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. പാര്‍ട്ടി വിചാരിച്ചതിനെക്കാള്‍ വലിയ പരാജയമാണ് തൃക്കാക്കരയില്‍ നേരിട്ടത്.
പെരുമ്പാവൂരില്‍ യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ ചേര്‍ന്ന ജോസ് കെ.മാണിയുടെ സ്ഥാനാര്‍ത്ഥി ബാബു ജോസഫ് പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. പെരുമ്പാവൂരില്‍ ചില സിപിഎം നേതാക്കള്‍ പാര്‍ട്ടി വോട്ട് ട്വന്റി-20 ക്ക് മറിച്ച് നല്‍കിയതായും പരാതിയുണ്ട്്. കൂടാതെ ചരിത്രത്തില്‍ ആദ്യമായി ഘടകകക്ഷി തന്നെ തെരഞ്ഞെടുപ്പിന്റെ മുഴുവന്‍ ചിലവും വഹിച്ചത് പെരുമ്പാവൂരാണ്. ബൂത്ത് അടിസ്ഥാനത്തില്‍ പതിനേഴായിരം രൂപ വീതം നല്‍കിയിരുന്നതായും സിപിഎം നേതാക്കള്‍ക്ക് സഞ്ചരിക്കാന്‍ മാസവാടക അറുപതിനായിരം രുപയ്ക്ക് വാഹനം ഏര്പ്പാടാക്കികൊടുക്കുകയും പോസ്റ്റര്‍, ബോര്‍ഡ് എന്നിവ സ്ഥാനാര്‍ത്ഥി തന്നെ ബൂത്തുകളില്‍ എത്തിക്കുകയും ചെയ്തതായും ബാബു ജോസഫ് ജോസ് കെ. മാണിക്ക് നല്കിയ പരാതിയില്‍ പറയുന്നു. കൂടാതെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി സിപിഎം നേതാക്കള്‍ക്ക് ലക്ഷങ്ങള്‍ നല്‍കിയതായും പറയുന്നു. ഇക്കാര്യം ജോസ് കെ.മാണി മുഖ്യമന്ത്രി ഉള്‍പ്പെടെ സിപിഎം നേതൃത്വത്തെ അറിയിച്ചിരുന്നു.പിറവത്തും സിപിഎമ്മിന് കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: