ന്യൂദല്‍ഹി: മറ്റു രാജ്യങ്ങളുമായി ഇന്ത്യയുടെ ഓപ്പണ്‍-സോഴ്സ് കോവിന്‍ പ്ലാറ്റ്ഫോം പങ്കുവയ്ക്കാന്‍ ഒരുക്കമാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ വാക്സിനേഷന് പോര്‍ട്ടലില്‍ നിരവധി രാജ്യങ്ങള്‍ താത്പര്യം പ്രകടിപ്പിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ക്രൊയേഷ്യ, സിയെറ ലിയോണ്‍, സാമ്പിയ, മാലിദ്വീപ്, മലവി ആന്റ് ഗുയാന ഉള്‍പ്പെടെ രാജ്യങ്ങളാണ് കോവിന്‍ ആപ്പിനോട് താത്പര്യം കാണിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ‘കോവിന്‍ ആപ്പ് ഉപയോഗിക്കാന്‍ നിരവധി രാജ്യങ്ങള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. താത്പര്യമുള്ള രാജ്യങ്ങള്‍ക്ക് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിനും സ്വീകരിക്കുന്നതിനുമായി വിദേശകാര്യ മന്ത്രാലയം നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി(എന്‍എച്ച്എ)യുമായി പ്രവര്‍ത്തിക്കും.’- ഉദ്യോഗസ്ഥര്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിയറ്റ്നാം, ലവോ പിഡിആര്‍, സൈപ്രസ് തുടങ്ങിയ രാജ്യങ്ങളും താത്പര്യം അറിയിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ കോവിഡ് ടെക്നോളജി ആക്സസ് പൂളിനും ആപ്പ് നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
കോവിഡിനെതിരായ മനുഷ്യരാശിയുടെ പോരാട്ടത്തില്‍ സാങ്കേതികവിദ്യ അവിഭാജ്യ ഘടകമെന്ന് കോവിന്‍ ഗ്ലോബല്‍ കോണ്‍ക്ലേവിനെ അഭിസംബോധന ചെയ്ത് നരേന്ദ്രമോദി ചൂണ്ടിക്കാട്ടിയിരുന്നു. മഹാമാരിക്കിടെ ലഭിച്ച അനുഭവങ്ങള്‍ ലോകവുമായി പങ്കുവയ്ക്കാന്‍ ഇന്ത്യ ഒരുക്കമാണ്.
ഇന്ത്യന്‍ ദര്‍ശനം ലോകത്തെ മുഴുവന്‍ ഒരു കുടുംബമായി കണക്കാക്കുന്നു. ഈ മഹാമാരി ഈ തത്ത്വചിന്തയുടെ അടിസ്ഥാന സത്യം അനേകര്‍ക്ക് ബോധ്യപ്പെടുത്തി. അതുകൊണ്ടാണ്, കൊവിഡ് വാക്സിനേഷനായുള്ള ഞങ്ങളുടെ സാങ്കേതിക പ്ലാറ്റ്ഫോം ഉടന്‍ തന്നെ ഇത് ഏത് രാജ്യത്തിനും എല്ലാ രാജ്യങ്ങള്‍ക്കും ലഭ്യമാകും. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഈ പ്ലാറ്റ്ഫോം പരിചയപ്പെടുത്തുന്നതിനുള്ള ആദ്യ പടിയാണ് ഇന്നത്തെ സമ്മേളനം. 350 ദശലക്ഷം ഡോസ് കൊവിഡ് വാക്സിനുകള്‍ ഇന്ത്യ നല്കിയ വേദി ഇതാണ്.. പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന ആളുകള്‍ക്ക് ഇതു തെളിയിക്കാന്‍ വെറും കടലാസു തുണ്ടുകള്‍ കൊണ്ടുനടക്കേണ്ട ആവശ്യമില്ല. ഇതെല്ലാം ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ലഭ്യമാണ്. എല്ലാറ്റിനും ഉപരിയായി, പ്രാദേശിക ആവശ്യങ്ങള്‍ക്കനുസരിച്ച് ഏത് രാജ്യത്തേയും സോഫ്റ്റ് വെയര്‍ ഇഷ്ടാനുസൃതമാക്കാന്‍ കഴിയും
‘മഹാമാരിയില്‍ വിജയകരമായി ഉയര്‍ന്നുവരാനുള്ള മികച്ച പ്രതീക്ഷ വാക്സിനേഷനാണ്. വാക്സിനേഷനായി ആലോചിക്കവേ, തുടക്കം മൂതല്‍ പൂര്‍ണമായും സാങ്കേതികവിദ്യയില്‍ അതിഷ്ഠിതമായ സമീപനം സ്വീകരിക്കാന്‍ ഇന്ത്യയില്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.’- പ്രധാനമന്ത്രി പറഞ്ഞു.
വാക്സിനേഷന് പ്ലാറ്റ്ഫോമായി കോവിന്‍ ഉപയോഗിക്കാന്‍ കാനഡ, മെക്സിക്കോ, നൈജീരിയ, പനാമ, ഉഗാണ്ട തുടങ്ങിയ 50 രാജ്യങ്ങള്‍ താത്പര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് എന്‍എച്ച്എ സിഇഒ ഡോ. ആര് എസ് ശര്‍മ നേരത്തേ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: