ന്യൂദല്‍ഹി: ഹൈന്ദവ സമൂഹത്തിനു നേരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. ജൂണ്‍ 27 മുതല്‍ ജൂലൈ 3 വരെ മാത്രം ഇന്ത്യയില്‍ നടന്നത് പത്തിലേറെ അതിക്രമങ്ങളെന്ന് ദേശീയ മാധ്യമ റിപ്പോര്‍ട്ട് പറയുന്നു. ഒരു സമൂഹത്തിനു നേരെ വര്‍ധിച്ചുവരുന്ന പീഡനങ്ങള്‍ സാവധാനമുള്ള വംശഹത്യക്ക് തുല്യമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഹിന്ദു വിരുദ്ധ വര്‍ഗീയതയെ അസ്വസ്ഥമാക്കുന്ന ഈ ആക്രമണങ്ങളുടെ യഥാര്‍ത്ഥ ആഴവും വീതിയും പതിറ്റാണ്ടുകളായി ലോകം അവഗണിക്കുകയാണ്. കൊലപാതകം, നിര്‍ബന്ധിത മതപരിവര്‍ത്തനം, ഭൂമി പിടിച്ചെടുക്കല്‍, ഉത്സവങ്ങള്‍ക്കെതിരായ ആക്രമണം, ക്ഷേത്രങ്ങളെയും മൂര്‍ത്തികളെയും അപകീര്‍ത്തിപ്പെടുത്തല്‍, വിദ്വേഷ ഭാഷണം, ലൈംഗിക അതിക്രമങ്ങള്‍ മുതല്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ടതും നിയമപരവുമായ വിവേചനം വരെ ഹൈന്ദവ സമൂഹം തങ്ങളുടെ നിലനില്പ്പിനെതിരെ അഭൂതപൂര്‍വമായ ഹിന്ദു വിദ്വേഷത്തോടൊപ്പം വര്‍ദ്ധിച്ചുവരുന്ന ആക്രമണത്തെ അഭിമുഖീകരിക്കുന്നു.
തൊഴിലുടമയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ മതപരിവര്‍ത്തനം ചെയ്ത് വിവാഹം കഴിച്ചതിന് ഒരു തൊഴിലാളിയും അച്ഛനും സഹോദരനും അറസ്റ്റിലായി. 15 വയസുകാരിയെ പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചുവെന്നും വിവാഹം കഴിച്ചുവെന്നും ആരോപിച്ച് ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയിലെ നിവാസികളെയാണ് ഗുജറാത്തില്‍ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ജൗന്‍പൂര്‍ ജില്ലയില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ പിതാവ് ഗുജറാത്തിലെ ഭാറൂച്ചില്‍ നടത്തിയിരുന്ന കാന്റീനിലെ ജോലിക്കാരനായിരുന്നു പ്രതികളിലൊരാളായ സലിം അവിടെ.
വൈകല്യമുള്ള കുട്ടികളെയടക്കം ആയിരത്തിലേറെ പേരെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കിയ സംഭവത്തില്‍ ദല്‍ഹിയിലും, ഉത്തര്‍പ്രദേശിലുമായി ആറിടങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് നടത്തി. മതംമാറ്റ മാഫിയ വിദേശഫണ്ട് സ്വീകരിച്ചിരുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമായിരുന്നു പരിശോധന.
കേസില്‍ ദല്‍ഹി സ്വദേശികളായ മുഹമ്മദ് ഉമര്‍ ഗൗതം, കൂട്ടാളി മുഫ്തി ഖാസി ജഹാംഗീര്‍ ഖാസ്മി എന്നിവരുടെ ഉടമസ്ഥതയിലുള്ള ഇസ്ലാമിക് ദുവ സെന്ററിലും മറ്റുമാണ് പരിശോധന നടത്തിയത്. വിദേശത്തു നിന്ന് ഫണ്ട് സ്വീകരിച്ചിരുന്നത് ഇസ്ലാമിക് ദുവ സെന്റര്‍ വഴിയാണ്. മതംമാറ്റങ്ങളെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റിന് ലഭിച്ചു. പാക് ചാര സംഘടനയായ ഐഎസ്ഐയില്‍ നിന്നുവരെ മതപരിവര്‍ത്തനത്തിന് ഇവര്‍ പണം വാങ്ങിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. സമാന രീതിയില്‍ ഭാരത സംസ്കാരത്തിനെതിരെ കനത്ത അതിക്രമങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ് ആഴ്ച മാത്രം 15 കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: