ആലപ്പുഴ: ആലപ്പുഴ നഗരസഭയില്‍ വയറിളക്കം, ഛര്‍ദ്ദി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളില്‍ ആശപ്രവര്‍ത്തകര്‍ വീടുകളിലെത്തി ബോധവത്കരണം നടത്തും. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് ഗൃഹസന്ദര്‍ശനം. 24 മണിക്കൂറിനിടെ 71 പേര് കൂടി വയറിളക്കം, ഛര്‍ദ്ദി ലക്ഷണങ്ങളോടെ ചികിത്സതേടിയതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ആര്‍ക്കും തീവ്രരോഗലക്ഷണങ്ങളില്ല. കുടിവെള്ളത്തിന്റെയും മറ്റും സാമ്പിളുകള്‍ വൈറോളജി, മൈക്രോബയോളജി പരിശോധനകള്‍ക്ക് അയച്ചിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ പ്രാദേശികതല പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
നഗരത്തില്‍ രോഗം വ്യാപകമായ സാഹചര്യത്തില്‍ യുവജനസംഘടനകള്‍ നടത്തിന്ന ബിരിയാണി ചലഞ്ചില്‍ വിതരണം ചെയ്യുന്ന ഭക്ഷണം ആരോഗ്യവകുപ്പ് പരിശോധന നടത്തണമെന്ന് ആവശ്യം ഉയരുന്നു. ബിരിയാണിയില്‍ ഉപയോഗിക്കുന്ന ഇറച്ചി, അരി തുടങ്ങിയവ മതിയായ ഗുണനിലവാരമുള്ളതാണോ എന്ന് യാതാരു പരിശോധനയും നടക്കുന്നില്ല. വൃത്തിയുള്ള സാഹചര്യത്തിലാണോ ഇവ പാചകം ചെയ്യുന്നതെന്നും പരിശോധിക്കുന്നില്ല. വലിയ അളവില്‍ ഉണ്ടാക്കി വിതരണം ചെയ്യുന്ന ഭക്ഷണ സാധനങ്ങളില്‍ പരിശോധന അത്യാവശ്യമാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: