തിരുവനന്തപുരം: ലക്ഷദ്വീപ് പോലീസ് രാജ്യദ്രോഹക്കേസ് ചാര്‍ജ്ജ് ചെയ്ത സിനിമാ പ്രവര്‍ത്തക ഐഷാ സുല്‍ത്താന വിദേശയാത്രയില്‍ നിയമം ലംഘിച്ചതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. വിസ നിയമം ലംഘിച്ചതിന് പുതിയ കേസ് എടുക്കും. വിസിറ്റിംഗ് വിസയില്‍ ഒന്നിലധികം തവണ ഐഷ ദുബായിയില്‍ പോയിരുന്നു. അവിടെ നൃത്ത പരിപാടിയിലും പങ്കെടുത്തു. കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ പോകുന്നവര്‍ ജോബ് വിസയാണ് എടുക്കേണ്ടത്. പ്രതിഫലം ബാങ്കുമുഖേന നല്‍കുകയും വേണം. വിസിറ്റിംഗ് വിസയില്‍ പോകുന്നവര്‍ക്ക് പരിപാടി അവതരിപ്പിക്കാനോ ഫ്രതിഫലം വാങ്ങാനോ നിയമമില്ല. ഐഷ നൃത്തം അവതരിപ്പിക്കുകയും പ്രതിഫലം വാങ്ങുകയും ചെയ്തിട്ടുണ്ട്. ആ പണം കള്ളപ്പണമായി കണ്ട് നടപടി എടുക്കാനാണ് നീക്കം. ദൂബായിയില്‍ കൊണ്ടുപോയവരെക്കുറിച്ചും പണം നല്‍കിയവരെ കുറിച്ചും കൂടുതല്‍ അന്വേഷണം ഉണ്ടാകും.
ഐഷയെ സാമ്പത്തികമായി സഹായിക്കുന്ന ആളെക്കുറിച്ച് വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം കേന്ദ്ര ആഭ്യന്തര വകുപ്പിനു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സിനിമാ നിര്‍മാണം, നിയമസഹായം എന്നിവയ്ക്കു വേണ്ടി ഇയാള്‍ ഐഷയ്ക്കു സാമ്പത്തിക പിന്തുണ നല്‍കിയതായി റിപ്പോര്‍ട്ടിലുണ്ട്.
ദേശവിരുദ്ധ സ്വഭാവമുള്ള ബന്ധങ്ങളുടെ പേരില്‍ ഉത്തരവാദപ്പെട്ട സ്ഥാനത്തുനിന്നു സര്‍ക്കാര്‍ നീക്കം ചെയ്തയാളാണ് ഇയാള്‍. ഔദ്യോഗിക സ്ഥാനം ദുരുപയോഗപ്പെടുത്തി ദേശവിരുദ്ധ സ്വഭാവമുള്ള സംഘടനകളുമായും ഗുണ്ടാസംഘങ്ങളുമായും അടുപ്പം പുലര്ത്തിയെന്നതായിരുന്നു കാരണം. അച്ചുതാനന്ദന്റെ കാലത്ത് കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി ഔദ്യോഗിക പദവിയില്‍ നിയമിക്കപ്പെട്ട ആളാണ് ഇദ്ദേഹം. സിപിഎമ്മില്‍ തന്നെ ഇദ്ദേഹത്തിനെതിരെ നീക്കം ഉണ്ടാകുകയും പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന് ആവശ്യപ്പെട്ട് സ്ഥാനത്തു നിന്ന് മാറ്റുകയും ആയിരുന്നു
തിരുവനന്തപുരത്ത് ഐശ്വര്യ എന്ന പേരില്‍ ആള് മാറാട്ടം നടത്തി നാലു വര്‍ഷത്തോളം ഐഷ താമസിച്ചതിലും ദുരൂഹതയുണ്ട്. കിരണ്‍ ടിവിയില്‍ അവതാരിക ആയി എത്തിയ ഐഷ ചാനലിലെ തന്നെ യുവാവിനൊപ്പമാണ് വട്ടിയൂര്‍ക്കാവില്‍ വീടെടുത്ത് താമസിപ്പിച്ചത്. ഇയാളെ പിന്നീട് ലക്ഷദ്വീപില്‍ കൊണ്ടുപോയി മതം മാറ്റി പളളിയില്‍ വെച്ച് കല്ല്യാണം കഴിച്ചു. പന്നീട് ബന്ധം വേര്‍പെട്ടു.
എഷ സുല്‍ത്താനയ്ക്കെതിരായ രാജ്യദ്രോഹക്കേസില്‍ അന്വേഷണം പ്രാരംഭഘട്ടത്തിലായതിനാല്‍ കേസ് റദ്ദാക്കാന്‍ ആവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.. തനിക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഐഷ സുല്‍ത്താന നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇക്കാര്യം അറിയിച്ചത്.
അന്വേഷണത്തിനായി ഇനിയും സമയം കൊടുക്കേണ്ടതായി വരും. അന്വേഷണ പുരോഗതി അറിയിക്കാനും ഹൈക്കോടതി ലക്ഷദ്വീപ് ഭരണകൂടത്തിന് നിര്‍ദ്ദേശം നല്കി.
ലക്ഷദ്വീപ് സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കുന്നത് നിയമത്തിന്റെ ദുരുപയോഗമാണെന്നും അതിനാല്‍ കേസ് റദ്ദാക്കണമെന്നുമായിരുന്നു ഐഷ സുല്‍ത്താനയുടെ ഹര്‍ജിയിലെ ആവശ്യം.
ചാനല്‍ ചര്‍ച്ചയ്ക്കിടെ ലക്ഷദ്വീപ് ജനങ്ങള്‍ക്ക് നേരെ കേന്ദ്ര സര്‍ക്കാര്‍ ബയോ വെപ്പണ്‍ പ്രയോഗിച്ചെന്ന് വിവാദ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് ഐഷ സുല്‍ത്താനയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. കവരത്തി പോലീസ് ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: