തിരുവനന്തപുരം: സംസ്ഥാനത്ത് ഭീകരര്‍ അവരുടെ സംഘങ്ങളിലേക്ക് ആളെ ചേര്‍ക്കുന്നത് തുടരുമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. പ്രണയം നടിച്ച് മതംമാറ്റി ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചു. ചിലയിടങ്ങളില്‍ അത്തരം സംഭവം ആവര്‍ത്തിക്കുന്ന ഗുരുതര സ്ഥിതിയുണ്ടായെന്നും ബഹ്റ സമ്മതിച്ചു.
സംസ്ഥാനത്ത് തീവ്രവാദ പ്രവര്‍ത്തനം ആര് വിചാരിച്ചാലും നിര്‍ത്തലാക്കാനാകില്ല. അവര്‍ കേരളത്തില്‍ നിന്നും ആള്‍ക്കാരെ വലയിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. അവര്‍ക്ക് വേണ്ടത് വിദ്യാസമ്പന്നരെയാണ്. ഏറ്റവും വിദ്യാസമ്പന്നരുള്ളത് കേരളത്തിലാണ്. അതുകൊണ്ടാണ് കേരളം അവരുടെ റിക്രൂട്ടിങ് കേന്ദ്രമായി മാറുന്നത്. അവര്‍ ഇന്റര്‍നെറ്റ് പോലുള്ളവയിലൂടെ ആള്‍ക്കാരെ വലയിലാക്കും. റിക്രൂട്ട്മെന്റ് അവര്‍ തുടര്‍ന്നുകൊണ്ടിരിക്കും. അത്തരം ശ്രമങ്ങളെ ഒരിക്കലും നിര്‍ത്തലാക്കാനാകില്ല, നിര്‍വ്വീര്യമാക്കാന്‍ മാത്രമേ ആര് വിചാരിച്ചാലും കഴിയൂ എന്നും ബഹ്റ പറഞ്ഞു.
2016-17 വര്‍ഷത്തില്‍ കേരളത്തില്‍ നിന്ന് തീവ്രവാദ പ്രവര്‍ത്തനത്തിന് 21 പേര് പോയിരുന്നു. അവര്‍ പ്രൊഫഷണലുകളാണ്. അതിനു ശേഷം ആരും പോയിട്ടില്ല. എടിഎസ് രൂപീകരിച്ചത് അത്തരം സംഭവങ്ങള്‍ തടയാനാണ്. രാജ്യത്തെ സുരക്ഷാ ഏജന്‍സികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. കാലങ്ങളായി കേരളത്തില്‍ വിവിധ മതങ്ങളില്‍പെട്ടവര്‍ പരസ്പരം വിവാഹം ചെയ്യുന്നുണ്ട്. അതിനെ എല്ലാം പ്രണയം നടിച്ച് ഭീകരവാദത്തിന് ഉപയോഗിക്കുന്നുവെന്ന് പറയാനാകില്ല. അന്ന് ഐഎസിലേക്ക് പോയവരില്‍ പ്രണയം നടിച്ച് ഭീകര വാദത്തിന് ഉപയോഗിക്കപ്പെട്ടു. ആറ്റുകാലില്‍ നിന്നു പോയ നിമിഷ അടക്കമുള്ള സംഭവങ്ങള്‍ ഉദാഹരണമാണ്.
കുറച്ച് സ്ഥലങ്ങളില്‍ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന ഗുരുതരാവസ്ഥ ഉടലെടുത്തു. ആ സംഭവങ്ങളില്‍ ഇടപെട്ടു. കൗണ്‍സിലിങ്ങുകള്‍ അടക്കം നിരവധി നടപടികള്‍ സ്വീകരിച്ച് ഇല്ലായ്മ ചെയ്തു. അതിനുശേഷമുണ്ടായ അത്തരം ശ്രമങ്ങള്‍ ഇല്ലായ്മ ചെയ്യാനായെന്നും ബഹ്റ പറഞ്ഞു. വിരമിക്കലിന് തൊട്ടുമുമ്പ് അച്ചടിമാധ്യമങ്ങളോട് സംസാരിക്കവെയാണ് ബഹ്റ ലൗ ജിഹാദ് നടന്നുവെന്ന് സമ്മതിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: