ഇടുക്കി: മരംമുറിക്കേസില്‍ ആരോപണ വിധേയനായ അടിമാലി റേഞ്ച് ഓഫീസര്‍ക്കെതിരെ വനംവകുപ്പിന് വെളിയില്‍ നിന്നുള്ള സംഘം അന്വേഷണം നടത്തണമെന്ന് ആവശ്യം. ഇടത് സഹയാത്രികന് കൂടിയായ ഉദ്യോഗസ്ഥനെതിരെ ആരോപണം ശക്തമായിട്ടും തല്‍സ്ഥാനത്ത് നിന്ന് നീക്കി തുടര്‍ അന്വേഷണം നടത്താന്‍ വനംവകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല.
സ്വന്തം കെട്ടിടത്തില്‍ നിന്ന് തന്നെ കടത്തിക്കൊണ്ട് പോയ തടി പിടികൂടി കേസെടുത്ത ഉദ്യോഗസ്ഥനെതിരെ വനംവകുപ്പ് മുഖം രക്ഷിക്കാനായി പേരിനൊരു അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വനംവകുപ്പ് ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ് മൂന്നാര്‍ എസിഎഫിനെയാണ് ഇക്കാര്യത്തില്‍ അന്വേഷണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. സേനക്കുള്ളില്‍ തന്നെയുള്ള ഇത്തരം നടപടി വെറും പ്രഹസനം മാത്രമാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
നിരവധി മരംമുറിക്കേസുകളിലാണ് അടിമാലി റെയ്ഞ്ച് ഓഫീസര്‍ ജോജി ജോണ്‍ ആരോപണം നേരിടുന്നത്. മങ്കുവയിലെ സര്‍ക്കാര്‍ പുറംമ്പോക്ക് ഭൂമിയില്‍ നിന്ന് പാസുണ്ടെന്ന പേരിലാണ് 20 ലക്ഷത്തോളം വിലവരുന്ന കൂറ്റന്‍ തേക്ക് കടത്തിയത്. കേസില്‍ നഷ്ടം കണക്കാക്കി ജില്ലാ ഭരണകൂടം പിഴയീടാക്കാനുള്ള നടപടികളും നടത്തി വരികയാണ്.
ഈ തടിയുടെ കുറച്ച് ഭാഗമാണ്(20 മീറ്ററില്‍ 4.14 മീറ്ററാണ് കണ്ടെത്തിയത്) കുമളിയില്‍ പ്രവര്‍ത്തിക്കുന്ന ജോജിയുടെ ഭാര്യയുടെ പേരിലുള്ള റിസോര്‍ട്ടില്‍ നിന്ന് കണ്ടെടുത്തത്. റിസോര്‍ട്ടിനുള്ളില്‍ ഉദ്യോഗസ്ഥന്റെ അമ്മയുടെ പേരിലുള്ള കെട്ടിടത്തില്‍ നിന്നാണ് തടി കണ്ടെത്തിയത്. കൂടാതെ 2 മെട്രിക് ടണ്‍ വിറകും കണ്ടെത്തി. ഇതിനാകട്ടെ ആയിരം രൂപമാത്രമാണ് വിലയിട്ടിരിക്കുന്നത്. ഇത്തരത്തില്‍ വന്നിരിക്കുന്ന ലക്ഷങ്ങളുടെ നഷ്ടം കുറച്ച് കാണിക്കാനാണ് ഉദ്യോഗസ്ഥന് ശ്രമിച്ചത്.വിഷയത്തില്‍ പോലീസ് വിജിലന്‍സ് പോ
ലുള്ള സംഘങ്ങള്‍ കേസിന്റെ അന്വേഷണം ഏറ്റെടുക്കണമെന്നാണ് ആവശ്യം. മുറിച്ചുകൊണ്ട് പോയ മരത്തില്‍ നല്ലൊരു പങ്കും ഇയാള്‍ വിറ്റ് കാശാക്കിയതായും ബാക്കിയുള്ളത് റിസോര്‍ട്ടിന്റെ നിര്‍മാണം നടത്താന്‍ ഉപയോഗിക്കുന്നതായുമാണ് വിവരം. ദേവികുളം റേഞ്ചിലെ കമ്പിലൈനില്‍ മറിഞ്ഞ് കിടന്ന വെള്ള അകില് എന്ന മരവും ഇത്തരത്തില്‍ ഈ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ നിര്‍മാണത്തിനായി കടത്തിയതായാണ് വിവരം. ഈ കേസുകളിലെല്ലാം മരം മുറിക്കുന്നതിനടക്കം നിരവധി പേര് ഒത്താശ ചെയ്തിട്ടുണ്ട്. കേസില്‍ കടത്താനുപയോഗിച്ച വാഹനങ്ങള്‍, ഡ്രൈവര്‍, തടി മുറിച്ച മില്‍ ഉടമ, തുടങ്ങിയവര്‍ക്കെതിരെയൊന്നും ഇതുവരെയും അന്വേഷണം എത്തിയിട്ടില്ല.
പൊന്മുടി തേക്ക് പ്ലാന്റേഷനില്‍ നിന്ന് അഞ്ച് തേക്ക് മരവും കത്തിപ്പാറയിലെ പുറംമ്പോക്ക് ഭൂമിയില്‍ നിന്നടക്കം മൂന്ന് മരവും മരംമുറി ഉത്തരവിന്റെ മറവില്‍ ഈ സംഘം മുറിച്ച് വില്‍പ്പന നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: