മലപ്പുറം : മലപ്പുറത്ത് അന്തര്‍സംസ്ഥാന മയക്കുമരുന്ന് വിതരണ സംഘത്തിലെ കണ്ണികളിലൊരാൾ പിടിയില്‍. അങ്ങാടിപ്പുറം പുത്തനങ്ങാടി ഒടുവില്‍ വീട്ടില്‍ മുഹമ്മദ് ഇല്യാസ് ആണ് അറസ്റ്റിലായത്. സിന്തറ്റിക് ഡ്രഗ് ഇനത്തില്‍പ്പെട്ട മാരകശേഷിയുള്ള മയക്കുമരുന്നായ മെഥിലിന്‍ ഡയോക്സി മെത്ത് ആംഫിറ്റമിനും ഇയാളില്‍ നിന്നും പിടിച്ചെടുത്തു.
യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിട്ട് സിന്തറ്റിക് മയക്കുമരുന്ന് ഇനത്തില്‍പെട്ട എം.ഡി.എം.എ, എല്‍.എസ്.ഡി. തുടങ്ങിയവ വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പെരിന്തല്‍മണ്ണ ഡിവൈഎസ്പി കെ.എം. ദേവസ്യ, മങ്കട ഇന്‍സ്പെക്ടര്‍ എന്‍. പ്രജീഷ്, എസ്ഐ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്.
ബംഗളൂരു, ഗോവ എന്നിവിടങ്ങളില്‍ നിന്നുള്ള ഏജന്റുമാര്‍ മുഖേന മയക്കുമരുന്ന് ജില്ലയിലെത്തിച്ച് വില്‍ക്കുകയായിരുന്നു ഇല്യാസ്. ഗ്രാമിന് അയ്യായിരം മുതല്‍ പതിനായിരം രൂപ വരെയാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: