ബുക്കാറസ്റ്റ്: യൂറോയില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്ത് തേടി ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ്് ഇറങ്ങുന്നു. പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ അവര്‍ സ്വിറ്റ്സര്‍ലന്‍ഡിനെ നേരിടും. ബുക്കാറസ്റ്റില്‍ രാത്രി 12.30 നാണ് കിക്കോഫ്. സോണി സിക്സ് ചാനലില്‍ തത്സമയം കാണാം.
വമ്പന്മാരായ ജര്‍മനി, പോര്‍ച്ചുഗല്‍, ഹങ്കറി എന്നീം ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പ്് എഫില്‍ നിന്ന് ജേതാക്കളായാണ് ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. മൂന്ന് മത്സരങ്ങളില്‍ ഒരു വിജയവും രണ്ട് സമനിലയും നേടിയ അവര്‍ അഞ്ചുപോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമതായി. അതേസമയം ഗ്രൂപ്പ് എ യില്‍ നിന്ന്് മൂന്നാം സ്ഥാനക്കാരായാണ് സ്വിറ്റ്സര്‍ലന്‍ഡ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. മൂന്ന് മത്സരങ്ങളില്‍ ഒരു ജയവു ഒരു സമനിലയും തോല്‍വിയും ഏറ്റുവാങ്ങിയ അവര്‍ക്ക് നാലു പോയിന്റാണ് ലഭിച്ചത്.
കിലിയന്‍ എംബാപ്പെ, ആന്റോയ്്ന് ഗ്രീസ്മാന്, കരീം ബെന്‍സേമ എന്നിവര്‍ അണിനിരക്കുന്ന ഫ്രാന്‍സ് ശക്തമായ ടീമാണ്. ബെന്‍സേമക്കും എംബാപ്പെയ്ക്കും വേഗത്തില്‍ മുന്നേറാനാകും. അതേസമയം ബുദ്ധികൊണ്ട് കളിക്കുന്ന താരമാണ് ഗ്രീസ്മാന്. ആദ്യ മത്സരങ്ങളില്‍ നിന്ന് കുറച്ചുകൂടി ടീം മെച്ചപ്പെടാനുണ്ടെന്ന് ഫ്രാന്‍സിന്റെ മറ്റൊരു പ്രധാന താരമായ പോള്‍ പോഗ്്ബ പറഞ്ഞു. മേജര്‍ ടൂര്‍ണമെന്റുകളില്‍ തുടര്‍ച്ചയായ മൂന്ന് തവണ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായ ടീമാണ് സ്വിറ്റ്സര്‍ലന്‍ഡ്. 67 വര്‍ഷത്തിനു
ള്ളില്‍ അവര്‍ക്ക് ഒരു മേജര്‍ ടൂര്‍ണമെന്റിലും നോക്കൗട്ട് മത്സരത്തില്‍ ജയിക്കാനായിട്ടില്ല. ഇത്തവണ ഈ പേരുദോഷം മാറ്റാനുള്ള പുറപ്പാടിലാണ് സ്വിറ്റ്സര്‍ലന്‍ഡ്. ഹെര്‍ഡന്‍ ഷാക്കിരിയാണ് സ്വീറ്റ്സര്ലന്ഡിന്റെ കരുത്ത്.
ഗ്രൂപ്പ് എ യിലെ അവസാന മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡ് ഷാക്കിരിയുടെ മികവിലാണ് തുര്‍ക്കിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചത്. രണ്ട് ഗോളും ഷാകിരിയാണ് നേടിയത്. സ്വിറ്റ്സര്‍ലന്‍ഡ് ഇതു വരെ ഒരു ടൂര്‍ണമെന്റിലും ഫ്രാന്‍സിനെ തോല്‍പ്പിച്ചിട്ടില്ല. 2016 ലെ യൂറോ ഗ്രൂപ്പ് മത്സരത്തില്‍ സ്വിസ് ഫ്രാന്‍സിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചിരുന്നു. ഫ്രാന്‍സിനാണ് സമ്മര്‍ദ്ദമെന്നും ഞങ്ങള്‍ പോസിറ്റീവായിരിക്കുമെന്നും സ്വിസ് പ്രതിരോധതാരം ലോറിസ് ബെനിറ്റോ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: