കണ്ണൂര്‍ : സ്വര്‍ണ്ണക്കടത്ത്, ക്വട്ടേഷന്‍ സംഘത്തിനെതിരെ നിലപാട് സ്വീകരിച്ച ഡിവൈഎഫ്ഐ നേതാക്കളേയും വെല്ലുവിളിച്ച് ക്വട്ടേഷന്‍ സംഘം. കൂത്തുപറമ്പില്‍ ക്വട്ടേഷന്‍, കള്ളക്കടത്ത് സംഘങ്ങള്‍ക്ക് എതിരേ ഡിവൈഎഫ്ഐ നടത്തിയ പ്രചാരണജാഥയ്ക്കിടെ വൈദ്യുത ബന്ധം വിച്ഛേദിച്ചുകൊണ്ടാണ് ക്വട്ടേഷന്‍ സംഘം പ്രതികരിച്ചത്.
തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ വെളിച്ചത്തിലാണ് തുടര്‍ന്ന് അന്ന് നേതാക്കള്‍ക്ക് സംസാരിക്കേണ്ടി വന്നത്. കണ്ണൂര്‍, കൂത്തുപറമ്പ്, തലശ്ശേരി, പാനൂര്‍, മട്ടന്നൂര്‍ എന്നീ അഞ്ച് ബ്ലോക്കുകളിലാണ് കള്ളപ്പണക്കാര്‍ക്കും ക്വട്ടേഷന്‍ സംഘത്തിനുമെതിരേ ഡിവൈഎഫ്ഐ പ്രചാരണ ജാഥ നടത്തിയത്. ക്വട്ടേഷന്‍ സംഘങ്ങളുടെയും കൊള്ളപ്പണക്കാരുടെയും സ്വാധീനമുള്ള പ്രദേശങ്ങള്‍ തെരഞ്ഞെടുത്തായിരുന്നു പ്രചാരണ ജാഥ സഘടിപ്പിച്ചത്.
കൂത്തുപറമ്പിലെ ജാഥയുടെ സമാപനത്തില്‍ പ്രസംഗിക്കാനായി നേതാക്കളെത്തുമ്പോഴാണ് ക്വട്ടേഷന്‍ സംഘം ഫ്യൂസ് ഊരി പ്രദേശം മുഴുവന്‍ ഇരുട്ടിലാക്കിയത്. അതേസമയം ക്വട്ടേഷന്‍ സംഘത്തിന് പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗത്തിന്റെ പിന്തുണയുണ്ടെന്നും സൂചനയുണ്ട്.
രാമനാട്ടുകര സ്വര്‍ണ്ണക്കടത്ത് സംഭവത്തോട് കൂടി കള്ളക്കടത്ത് സംഘവുമായി ഇടത് നേതാക്കള്‍ക്ക് അടുത്ത ബന്ധമാണ് ഉള്ളതെന്നും റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. വിവാദമായതോടെ സ്വര്‍ണ്ണക്കടത്ത്, ക്വട്ടേഷന്‍ സഘങ്ങളുമായി ബന്ധമുള്ളവര്‍ക്കെതിരെ കര്‍ശ്ശ നടപടി സ്വീകരിക്കുമെന്ന് പാര്‍ട്ടി താക്കീത് നല്‍കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: