ഹൈദരാബാദ്: ദളിതുകളെ ക്രിസ്ത്യന്‍മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതില്‍ ഹിന്ദുവെന്ന നിലയില്‍ തനിക്ക് ദുഖമുണ്ടെന്ന് തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. കാമറെഡ്ഡിയില്‍ നടന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു കെസി ചന്ദ്രശേഖരറാവു.
‘ദളിതര്‍ ദാരിദ്ര്യത്താല്‍ കഷ്ടതകള്‍ അനുഭവിക്കേണ്ടി വരുന്നതില്‍ തനിക്ക് ദുഖമുണ്ട്. അവര്‍ ക്രിസ്ത്യന്‍ മതത്തിലേക്ക് പോകുന്നത് സമൂഹത്തിന്റെ തന്നെ കുറ്റമാണ്. കാരണം സമൂഹത്തിന് അവരെ സംരക്ഷിക്കാന്‍ കഴിയുന്നില്ലെന്ന് മാത്രമല്ല, ദളിതര്‍ എന്ന നിലയില്‍ അവര്‍ക്ക് ബഹുമാനം നിഷേധിക്കപ്പെടുകയും ചെയ്യുന്നു,’ കെ.സി. ചന്ദ്രശേഖരറാവു പറഞ്ഞു.
യദാദ്രി ക്ഷേത്രത്തിന്റെ പുതുക്കിപ്പണിയല്‍ ജോലികള്‍ രണ്ടരമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവ് നല്കി. 1200 കോടി ചെലവിലാണ് യദാദ്രി ക്ഷേത്രം പണിയുന്നത്. തിരുപ്പതി തിരുമല ക്ഷേത്രത്തിന് വെല്ലുവിളിയുയര്‍ത്തുന്ന പദ്ധതിയാണിത്. ലക്ഷ്മിനരസിംഹ ക്ഷേത്രം എന്ന പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുക. ലോക് ഡൗണ്‍ കാലത്തും ഇവിടുത്തെ പുതുക്കിപ്പണിയല്‍ ജോലികള്‍ നടന്നുകൊണ്ടിരുന്നു. നാലേക്കറിലാണ് ഈ ക്ഷേത്ര സമുച്ചയം ഉയരുന്നത്. തെലുങ്കാനയിലെ ഹിന്ദുവോട്ടുകള്‍ ഉറപ്പിക്കുകയാണ് കെസിആറിന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: