ന്യൂദല്‍ഹി: ഇന്ന് നടന്ന വെര്‍ച്വല്‍ യോഗത്തില്‍ കാര്‍ഷിക അനുബന്ധ മേഖലകളിലെ സഹകരണം ലക്ഷ്യമിട്ടുള്ള ധാരണാപത്രത്തില്‍ ഇന്ത്യയും ഫിജിയും ഒപ്പു വെച്ചു. കേന്ദ്ര കൃഷികര്‍ഷക ക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമര്‍, ഫിജി കാര്‍ഷിക ജലപാതപരിസ്ഥിതി മന്ത്രി ഡോ. മഹേന്ദ്ര റെഡി എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്.
ഈ ധാരണാപത്രത്തിന്റെ ഒപ്പ് വയ്ക്കല്‍ ഇരു രാഷ്ട്രങ്ങള്‍ക്കിടയിലെ ബഹുമുഖ തല സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ നാഴികക്കല്ലായി മാറുമെന്ന പ്രതീക്ഷയും തോമര്‍ ചടങ്ങില്‍ പങ്കുവെച്ചു. ആഗോള വെല്ലുവിളികളെ നേരിടുന്നതില്‍ ഇരു രാഷ്ട്രങ്ങളും സഹകരിക്കുന്നുണ്ട് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫിജി ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് കൊറോണ മഹാമാരി കാലത്തും, 14 തരം പഴങ്ങളുടേയും പച്ചക്കറികളുടേയും
ഏഴ് ടണ്ണോളം വിത്തുകള്‍ ആണ് ഭാരത സര്‍ക്കാര്‍ വിതരണം ചെയ്തത്. യാസ ചുഴലിക്കാറ്റ് നാശംവിതച്ച ജനവിഭാഗങ്ങളുടെ ജീവനോപാധികളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായമായി ആയിരുന്നു ഈ നടപടി.
ഇരു രാഷ്ട്രങ്ങളിലെയും അതതു മന്ത്രാലയങ്ങള്‍ ആയിരിക്കും പദ്ധതിയുടെ നടത്തിപ്പ് ചുമതല വഹിയ്ക്കുക. ഇന്ത്യഫിജി സഹകരണത്തിന് ആയുള്ള നടപടിക്രമങ്ങള്‍, പ്രത്യേക പരിപാടികള്‍ എന്നിവ സംബന്ധിച്ച ധാരണ രൂപീകരിക്കുന്നതിനായി ധാരണാപത്രത്തിന് കീഴില്‍ ഒരു സംയുക്ത കര്‍മ്മ സംഘത്തിന് രൂപം നല്‍കുന്നതാണ്. രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഇന്ത്യയിലും ഫിജിയിലുമായി ഈ ഗ്രൂപ്പ്, യോഗങ്ങള്‍ സംഘടിപ്പിക്കും. ഒപ്പുവെച്ച തീയതി തുടങ്ങി അഞ്ചു വര്‍ഷക്കാലത്തേക്ക് ആണ് ധാരണാപത്രത്തിന് സാധുത ഉണ്ടായിരിക്കുക. ഈ കാലാവധിയില്‍ മാറ്റങ്ങള്‍ ആവശ്യമായി വരുന്നപക്ഷം ഇരുവിഭാഗവും രേഖാമൂലം അതിന് അനുമതി നല്‍കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: