സതാംപ്റ്റണ്: ന്യൂസിലന്‍ഡിനെതിരായ ലോക ടെസ്റ്റ്് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യ ഇന്നിങ്ങ്സില്‍ ഇന്ത്യ 217 റണ്‍സിന് ഓള്‍ഔട്ടായി. കിവീസ് പേസര്‍ കെയ്ല്‍ ജാമിസണാണ് ഇന്ത്യയെ തകര്‍ത്തത്. ഇരുപത്തിരണ്ട് ഓവറില്‍ മുപ്പത്തിയൊന്ന് റണ്‍സിന് അഞ്ചു വിക്കറ്റ് പോക്കറ്റിലാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് മൂന്നാം ദിനം ഒടുവില്‍ റിപ്പോര്‍ട്ട്് കിട്ടുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 70 റണ്‍സ് എടുത്തിട്ടുണ്ട്. ഓപ്പണര്‍മാരായ ടോം ലാത്തവും (30) ഡെവണ്‍ കോണ്‍വെയുമാണ് (38) ക്രീസില്‍.
ശക്തമായ ഇന്ത്യന്‍ ബാറ്റിങ്നിരയിലെ ആരും തന്നെ അര്‍ധ സെഞ്ചുറി കടന്നില്ല. 49 റണ്‍സ് എടുത്ത അജിങ്ക്യ രഹാനെയാണ് ടോപ്പ് സ്കോറര്‍. 117 പന്തില്‍ അഞ്ചു ബൗണ്ടറികളുടെ മികവിലാണ് രഹാനെ 49 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചത്.
മൂന്നിന് 146 റണ്‍സെന്ന സ്കോറിനാണ് ഇന്ത്യ ഇന്നലെ ഇന്നിങ്സ് ആരംഭിച്ചത്. മൂന്ന് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ ഇന്ത്യക്ക്് നഷ്ടമായി.
രണ്ടാം ദിനത്തില്‍ 44 റണ്‍സുമായി കീഴടങ്ങാതെ നിന്ന കോഹ്ലിയെ അതേ സ്കോറിന് തന്നെ പേസര്‍ ജാമിസണ് മടക്കി. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. 132 പന്ത് നേരിട്ട കോഹ്ലി ഒരു ബൗണ്ടറി മാത്രമാണ് നേടിയത്.
കോഹ്ലിക്ക് ശേഷം ക്രീസിലെത്തിയ ഋഷഭ് പന്തിന് പിടുച്ചുനില്ക്കാനായില്ല. നാലു റണ്‍സ് കുറിച്ച ഋഷഭ് പന്ത് ജാമിസണിന്റെ പന്തില്‍ ടെയ്ലര്‍ക്ക് ക്യാച്ച് നല്കി. ഋഷഭ് പന്തിന് പിന്നാലെ രഹാനെയും കൂടാരം കയറി. നീല്‍ വാഗ്നറുടെ പന്തില്‍ ലാത്തം രഹാനയെ പിടികൂടി. തകര്‍ത്തടിച്ച അശ്വിന് 27 പന്തില്‍ മൂന്ന് ബൗണ്ടറിയുടെ പിന്‍ബലത്തില്‍ 22 റണ്‍സുമായി കളം വിട്ടു. പിന്നീട് ക്രീസിലെത്തിയവരൊക്കെ അനായാസം കീഴടങ്ങിയതോടെ ഇന്ത്യന്‍ ഇന്നിങ്സ് 217 റണ്‍സില്‍ അവസാനിച്ചു.
കിവീസ് പേസര്‍ ജാമിസണിന് പുറമെ ട്രെന്‍ഡ് ബോള്‍ട്ടും നീല്‍ വാഗ്നറും ബൗളിങ്ങില്‍ തിളങ്ങി. ബോള്‍ട്ട്് 47 റണ്‍സിനും നീല്‍ വാഗ്നര്‍ 40 റണ്‍സിനും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
സ്കോര്‍ബോര്‍ഡ്
ഇന്ത്യ ഒന്നാം ഇന്നിങ്സ്: രോഹിത് ശര്‍മ സി സൗത്തി ബി ജാമിസണ് 34, ശുഭ്മന്‍ ഗില്‍ സി വാട്ലിങ് ബി വാഗ്നര്‍ 28, ചേതേശ്വര്‍ പൂജാര എല്‍ബിഡബ്ലു ബി ബോള്‍ട്ട്് 8, വിരാട് കോഹ്ലി എല്‍ബിഡബ്ലു ബി ജാമിസണ് 44, അജിങ്ക്യ രഹാനെ സി ലാത്തം ബി വാഗ്നര്‍ 49, ഋഷഭ് പന്ത് സി ലാത്തം ബി ജാമിസണ് 4, രവീന്ദ്ര ജഡേജ സി വാട്ലിങ് ബി ബോള്‍ട്ട്് 15, രവിചന്ദ്രന്‍ അശ്വിന് സി ലാത്തം ബി സൗത്തി 22, ഇഷാന്ത് ശര്‍മ സി ടെയ്ലര് ബി സൗത്തി 4, ജസ്്പ്രീത് ബുംറ എല്‍ബിഡബ്ലു ബി ജാമിസണ് 0, മുഹമ്മദ് ഷമി നോട്ടൗട്ട് 4, എക്സ്ട്രാസ് 5, ആകെ 217
വിക്കറ്റ് വീഴ്ച: 1-62, 2-63, 3-88, 4-149, 5-156, 6-182, 7-205, 8-213, 9-213, 10-217.
ബൗളിങ്: ടിം സൗത്തി 22-6-64-1, ട്രെന്റ് ബോള്‍ട്ട്് 21.1- 4-47-2, കെയ്ല്‍ ജാമിസണ് 22-12-31-5, കോളിന് ഗ്രാന്‍ഡ്ഹോം 12-6-32-0, നീ
ല്‍ വാഗ്നര്‍ 15-5-40-2.
ജാമിസണിന് അഞ്ചു വിക്കറ്റ്്,
ഇന്ത്യ 217 ന് പുറത്ത്്
പ്രതികരിക്കാൻ ഇവിടെ എഴുതുക: