ആലപ്പുഴ:: ബിഎംഎസ് വെണ്മണി പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റിന്റെ ഓട്ടോറിക്ഷ സാമൂഹ്യവിരുദ്ധര്‍ തീയിട്ടു.നാലാം വാര്‍ഡില്‍, ചാങ്ങമല ചരുവിലയ്യത്ത് വീട്ടില്‍ വിത്സന്റെ ഓട്ടോറിക്ഷയാണ് അക്രമികള്‍ അഗ്നിക്കിരയാക്കിയത്. കല്യാത്ര സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷാ തൊഴിലാളിയും ബിഎംഎസ് നേതാവുമായ വിത്സന്റെയും കുടുംബത്തിന്റെയും, ഏക ജീവിത മാര്‍ഗ്ഗമായ ഓട്ടോറിക്ഷയാണ് കത്തിനശിച്ചത്.വീടിനു സമീപം നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ രാത്രി പതിനൊന്നരയോടെ തീയിട്ടതായാണ് സൂചന.
വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തെറി കേട്ട് സമീപവാസികള്‍ ഓടിച്ചെന്നപ്പോഴേക്കും വാഹനം കത്തിനശിച്ചു. പ്രദേശത്ത് സാമൂഹ്യ വിരുദ്ധശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പലപ്രാവശ്യം നിയമ പാലകരെ അറിയിച്ചിരുന്നതാണ്. എന്നാല്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
വിത്സന് ഉപജീവനം തുടരുവാനുള്ള സംവിധാനം സംഘടനയുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് ബിഎംഎസ് ഭാരവാഹികള്‍ അറിയിച്ചു. ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാര്‍, ചെങ്ങന്നൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂര്‍ ബിഎംഎസ് ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് കെ. സദാശിവന് പിള്ള, ജില്ലാ ജോ. സെക്രട്ടറി എന്‍. ദേവദാസ്. റ്റി. സി. സുനില്‍കുമാര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: