തിരുവനന്തപുരം : കെ. സുധാരകരന് നടത്തിയ പ്രസ്താവനയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇനി പ്രതികരിക്കാനില്ലെന്ന് തീരുമാനം. കോളേജ് പഠന കാലത്തെ വിദ്യാര്‍ത്ഥി രാഷ്ട്രീയവും അതുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിനിടെ നടത്തിയ പ്രസ്താവന വിവാദമാവുകയും കോണ്‍ഗ്രസ്സും സിപിഎമ്മും അത് ഏറ്റുപിടിക്കുകയും ചെയ്തിരുന്നു. ഇത് ചര്‍ച്ചയായ സാഹചര്യത്തിലാണ് ഈ നടപടി.
പറയാനുള്ളത് പറഞ്ഞു കഴിഞ്ഞ സാഹചര്യത്തില്‍ ഇനി കൂടുതല്‍ പ്രതികരിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനം. പറയാനുള്ളത് പറഞ്ഞു കഴിഞ്ഞ സാഹചര്യത്തില്‍ ഇനി കൂടുതല്‍ പ്രതികരിക്കേണ്ടതില്ല. അതേസമയം സുധാകരന്റെ ഭൂതകാല രാഷ്ട്രീയം സജീവ ചര്‍ച്ചയാക്കാന്‍ സിപിഎം നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
സുധാകരന് എതിരായ വിഷയത്തില്‍ ഇനിയൊരു പരസ്യ പ്രതികരണത്തിന് പോകേണ്ടതില്ലെന്ന തീരുമാനത്തിലാണ് മുഖ്യമന്ത്രിയും. വിഷയം ഇതോടെ അവസാനിച്ചെന്നും ഇതില്‍ ഇനി കാര്യമായ പ്രതികരണത്തിന് പ്രസക്തിയില്ലെന്നുമാണ് വിലയിരുത്തല്‍. കെ. സുധാകരന്റെ അഭിമുഖം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്തെ കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കുന്നതിനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളത്തില്‍ പിണറായി ഇതിനെല്ലാം മറുപടി നല്‍കുകയായിരുന്നു.
പ്രസ്താവനകള്‍ക്ക് അതേ നാണയത്തില്‍ തന്നെ തിരിച്ചടി നല്‍കണമെന്ന സംസ്ഥാന സിപിഎം നേതൃത്വത്തിന്റെ തീരുമാന പ്രകാരം കൂടിയായിരുന്നു മുഖ്യമന്ത്രി അത്തരത്തില്‍ പ്രസ്താവന നടത്തിയത്. ഇത് കൂടാതെ സുധാകരന്റെ ഭൂതകാല രാഷ്ട്രീയം ജനങ്ങള്‍ക്കിടയില്‍ ചര്ച്ചയാക്കുന്നതിനായാണ് മുന്‍മന്ത്രിമാരായ എ.കെ. ബാലന്, എം.എ. ബേബി, ഇ.പി. ജയരാജന് തുടങ്ങിയവര്‍ സുധാകരനെതിരെ രംഗത്തെത്തിയതെന്നുമാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: