കല്‍പ്പറ്റ : കടം വാങ്ങിയ പണമാണ് താന്‍ സിപിഎം നേതാവ് സികെ ശശീന്ദ്രന് താന്‍ തിരികെ നല്‍കിയത്. അത് താന്‍ കൃഷി ചെയ്ത് ഉണ്ടാക്കിയതാണ്. കോഴപ്പണമാണെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് സി.കെ. ജാനു.
ജാനു വായ്പ വാങ്ങിയ പണം തിരികെ തന്നതാണെന്ന് മുന്‍ സിപിഎം എംഎല്‍എ സികെ ശശീന്ദരന്‍ അറിയിച്ചിരുന്നു. ഈ പ്രസ്താവന ശരിവെച്ചുകൊണ്ടാണ് ജാനു ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്. തനിക്കെതിരെ ഇത്തരത്തില്‍ ആരോപണം ഉന്നയിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു.
വാഹനം വാങ്ങുന്നതിനായി സി.കെ. ജാനു തന്നോട് സാമ്പത്തിക സഹായം ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കുകയും ചെയ്തു. വ്യക്തിപരമായ സാമ്പത്തിക സഹായം എന്ന നിലയ്ക്കാണ് പണം നല്‍കിയതെന്നും സി.കെ. ശശീന്ദ്രന് അറിയിച്ചു.
എന്നാല്‍ സി.കെ. ജാനു സിപിഎമ്മിന് പണം കൈമാറി. ശശീന്ദ്രന്റെ ഭാര്യയ്ക്കാണ് നല്‍കിയതെന്നുമാണ് എംഎസ്എഫ് നേതാവ് കഴിഞ്ഞ ദിവസം പോലീസില്‍ മൊഴി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: