ന്യൂദല്‍ഹി : രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 60000 ല്‍ താഴെയായി. 24 മണിക്കൂറിനുള്ളില്‍ 58419 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോള്‍ 3.22 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
രോഗമുക്തി നിരക്ക് 96.27 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. 1576 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ വാക്സിന് നടപടികളും കാര്യക്ഷമമാക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം മൂന്നാം തരംഗം ഒഴിവാക്കാന്‍ ജാഗ്രത വേണമെന്നും കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ അടുത്ത ആറ് മുതല്‍ എട്ട് ആഴ്ചക്കുള്ളില്‍ മൂന്നാം തരംഗം ഉണ്ടായെക്കുമെന്നാണ് എയിംസി മേധാവി രണ്‍ധീപ് ഗുലേറിയ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജനസംഖ്യയിലെ ഭൂരിഭാഗം പേരും വാക്സിന് സ്വീകരിക്കുന്നത് വരെ മാസ്കും സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: