തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നും ട്രിപ്പിള്‍ ലോക്ഡൗണ്‍. ശനിയും ഞായറും ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളുടെ ഭാഗമായാണിത്.
ഇന്നലെ നഗരങ്ങളിലും ഗ്രാമങ്ങളിലും പോലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. ഹോട്ടലുകളില്‍ നിന്ന് പാഴ്സല്‍ വാങ്ങുന്നതിന് ഇന്നലെ അനുമതി നല്കി. അത്യാവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങിയവര്‍ക്ക് സത്യവാങ്മൂലം നല്കി പോലീസ് യാത്രാനുമതി നല്കി. മതിയായ കാരണങ്ങളില്ലാതെ യാത്ര ചെയ്തവരുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. 4165 പേരുടെ പേരില്‍ ഇന്നലെ കേസെടുത്തു.
ഇന്നും പോലീസ് പരിശോധന കര്‍ശനമാക്കും. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നതിന് അനുസരിച്ചായിരിക്കും ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ക്കും മാറ്റമുണ്ടാവുക. ഇന്നലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 10.22 ശതമാനമായി കുറഞ്ഞെങ്കിലും മരണ സംഖ്യ ഉയര്‍ന്നു. അതിനാല്‍ ബുധനാഴ്ച ചേരുന്ന അവലോക യോഗത്തിനു ശേഷമേ നിയന്ത്രണങ്ങളെ സംബന്ധിച്ച് പുതിയ നിര്ദ്ദേശങ്ങളുണ്ടാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: