ലോകസിനിമയില്‍ തന്നെ ആദ്യമായി ഒരു പൂവന് കോഴിയെ പ്രധാന കഥാപാത്രമാക്കി അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടിയ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കൊച്ചു സിനിമയാണ് പൂവന്‍കോഴി. പപ്പി ആന്‍ഡ് കിറ്റി എന്റര്ടെയ്ന്മെന്റിനു വേണ്ടി ഉണ്ണി അവര്‍മ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ കൊച്ചു ചിത്രം ഒരു ക്ലാസിക് ഫാമിലി ഡ്രാമയാണ്. അവര്‍മ്മ മൂവീസ് ചാനലില്‍ ചിത്രം റിലീസ് ചെയ്തു.
അനിതര സാധാരണമായ അതിജീവന സാമര്‍ത്ഥ്യം കാഴ്ചവയ്ക്കുന്ന പൂവന്‍കോഴിയെയാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീകമായി പൂവന്‍കോഴി നിലകൊള്ളുന്നു. ചവിട്ടിയരക്കപ്പെടുന്ന വിഭാഗങ്ങള്‍ എന്തെല്ലാം ക്ലേശങ്ങള്‍ അനുഭവിച്ചും, അതിജീവിച്ചുമാണ് ഇവിടെ എത്തി നില്‍ക്കുന്നതെന്ന് ചിത്രം കാണിച്ചുതരുന്നു.
ഒരു പൂവന്‍കോഴിയാണ് ചിത്രത്തിലെ നായകന്. സാധാരണ ഗതിയില്‍ ആനിമല്‍ ഓറിയന്റഡ് മൂവികളില്‍ കണ്ടുശീലിച്ചിട്ടുള്ള ആന, നായ മുതലായ ഇണങ്ങിയതും അനുസരണയുള്ളതുമായ ജീവികളില്‍ നിന്നും തികച്ചും വ്യത്യസ്തമായി, കോഴിയെ കേന്ദ്ര കഥാപാത്രമാക്കി ഗ്രാഫിക്സിന്റെ സ്പര്‍ശം ഇല്ലാതെയാണ് സിനിമ എടുത്തിരിക്കുന്നത്.
ബാല്യമാണ് പൂവന്‍കോഴി എന്ന ചിത്രത്തിന്റെ ഇതിവൃത്തം. ആവിഷ്കരണ ശൈലി അതി മനോഹരവും അത്ഭുതകരവുമാണ്. വിശദാംശങ്ങളിലേക്കുള്ള സംവിധായകന്റെ ശ്രദ്ധ നമ്മെ ആശ്ചര്യപ്പെടുത്തും. അഭിനേതാക്കള്‍ ഓരോരുത്തരും നമ്മെ അതിശയിപ്പിക്കുന്നു. പ്രത്യേകിച്ചും ആര്‍ഷയുടെ മണിക്കുട്ടി. മികച്ച ഒരു ദൃശ്യാനുഭവമാണ് പൂവന്‍കോഴി നമുക്ക് സമ്മാനിക്കുന്നത്.
മനുഷ്യജീവികള്‍ക്ക് ഒപ്പം പക്ഷിമൃഗാദികളുടെ കാഴ്ച്ചവട്ടത്തിലൂടെയും കഥ പറയാന്‍ കഴിഞ്ഞു എന്നതാണ് ഈ സിനിമയുടെ വിജയം. ഒരു പൂവന്‍കോഴിയെ നായകനാക്കി, ആ കഥാപാത്രത്തിലൂടെ യാത്ര ചെയ്യുന്ന ചിത്രം ഒരുക്കാന്‍ ആത്മവിശ്വാസം മാത്രം പോര, തികഞ്ഞ കലാബോധവും ലക്ഷ്യബോധവും വേണം. സൗണ്ട് ഡിസൈനിങ്ങിലും എഡിറ്റിങ്ങിലും മ്യൂസിക്കിലും സിനിമ ഏറെ ശ്രദ്ധ ആകര്‍ഷിക്കുന്നു.
ഡിഒപി- തരുണ്‍ ഭാസ്കരന്, കോ-പ്രൊഡ്യൂസര്‍ -പി.എസ്.ജോഷി, എഡിറ്റിങ്-മനു ഭാസ്കരന്, സംഗീതം-അരുണ്‍ ഗോപന്, പ്രൊഡക്ഷന്‍ ഡിസൈനര്‍- മനു ഭാസ്ക്കരന്‍, മേക്കപ്പ്, കോസ്റ്റ്യൂംസ് – ജിതാ ജോഷി, പ്രൊഡക്ഷന്‍ കണ്ട്രോളര്-ബിജു കെ.ബി, അസോസിയേറ്റ് ഡയറക്ടര്‍-ദിലീപന്, അഭിലാഷ് ഗ്രാമം, അസിസ്റ്റന്റ് ഡയറക്ടര്‍ – അരുണ്‍ നാരായണന്, അഖില്‍ വിശ്വനാഥ്, നിഥിന്, ഉണ്ണി, ജോഫിന്‍ അല്‍ഫോണ്‍സ്, അഖില്‍ ശിവദാസ്, വി എഫ് എക്സ്- മനു ഭാസ്ക്കരന്‍, അനന്ത് ദാമോദര്‍, സൗണ്ട് ഡിസൈനര്‍ മിക്സ്- നിഖില്‍ വര്‍മ്മ, അസോസിയേറ്റ് ആര്‍ട്ട് ഡയറക്ടര്‍ – രണ്‍ജിത്ത് എം.ടി, കളറിസ്റ്റ് – മനു ഭാസ്ക്കരന്‍.
ചിത്രത്തില്‍ ജയന് അവര്‍മ, അര്‍ഷ, കുട്ടപ്പന്, അഞ്ജു എ. വി, പ്രമോദ് പ്രിന്‍സ്, അബിന്‍ സജി, ജിബി സെബാസ്റ്റ്യന്‍, രാജന് പി., അഖില്‍ വിശ്വനാഥ്, സതീശ് എ.എം, ഗൗതം, വിനോദ് ബോസ്, ഉണ്ണി അവര്‍മ, അരുണ്‍ നാരായണന് എന്നിവര്‍ അഭിനയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: