ന്യൂദല്‍ഹി : സിബിഎസ്ഇ ഫലപ്രഖ്യാപനം ജൂലൈ 31നകം നടത്തുമെന്ന് സുപ്രീംകോടതിയില്‍. കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച 30:30:40 ഫോര്‍മുല അംഗീകരിക്കുന്നതായും. പന്ത്രണ്ടാംക്ലാസ് മൂല്യ നിര്‍ണ്ണയത്തിന് ഈ ഫോര്‍മുല ആയിരിക്കും ഉപയോഗിക്കുകയെന്നും സിബിഎസ്ഇ കോടതിയില്‍ അറിയിച്ചു.
സിബിഎസ്ഇ 12-ാം ക്ലാസ് മൂല്യനിര്‍ണയ രീതി സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി നിയോഗിച്ച 13 അംഗ മൂല്യനിര്‍ണയ സമിതിയുടേതാണ് തീരുമാനം. ഇന്റേര്‍ണലിന് 40 ശതമാനം വെയിറ്റേജ് നല്‍കും. 10, 11 ക്ലാസ്സുകള്‍ക്ക് 30 ശതമാനം വീതം വെയിറ്റേജ് നല്‍കും.
പത്ത്, പതിനൊന്ന് ക്ലാസുകളിലെ ഏറ്റവും ഉയര്‍ന്ന മൂന്ന് മാര്‍ക്കുകളാണ് പരിഗണിക്കുന്നത്. ഇക്കാര്യം ഔദ്യോഗികമായി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
അതേസമയം മൂല്യ നിര്‍ണ്ണയം വേഗത്തിലാക്കാനും തീരുമാനിച്ചു. വിദഗ്ധരായ അധ്യാപക സമിതിയുടെ മേല്‍നോട്ടത്തിലായിരിക്കും മൂല്യ നിര്‍ണ്ണയം നടത്തുക. ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധത്തില്‍ വിയോജിപ്പ് ഉണ്ടെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അവസരം നല്‍കുമെന്നും സിബിഎസ്ഇ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: