ലഖ്നൗ: യുപി സര്‍ക്കാരിനെതിരെ വ്യാജപ്രചരണം നടത്തിയതിന് കോണ്‍ഗ്രസ് നേതാക്കളും മാധ്യമപ്രവര്‍ത്തകരെയും ട്വിറ്ററിനെയും പ്രതിചേര്‍ത്ത് യുപി പോലീസ് കേസെടുത്തു. ഗാസിയാബാദില്‍ ജയ് ശ്രീറാം വിളിക്കാത്തതിന് മുസ്ലീം വയോധികനെ ആക്രമിച്ചുവെന്ന വാര്‍ത്ത കെട്ടിച്ചമച്ചതിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇന്ത്യയില്‍ ലഭ്യമായിരുന്ന നിയമപരിരക്ഷ നഷ്ടമായതിന് ശേഷം ട്വിറ്ററിന് നേരിടേണ്ടിവരുന്ന ആദ്യ കേസാണിത്. വ്യാജവാര്‍ത്ത ചമച്ച് യുപിയില്‍ വര്‍ഗീയ വിഭജനം ഉണ്ടാക്കാനാണ് മാധ്യമപ്രവര്‍ത്തകരും കോണ്‍ഗ്രസ് നേതാക്കളും ശ്രമിച്ചതെന്നും അതിന് ട്വിറ്റര്‍ അനുവദിച്ചെന്നുമാണ് യുപി പോലീസ് വ്യക്തമാകുന്നത്.
ഗാസിയബാദ് സ്വദേശിയായ അബ്ദുള്‍ സമദ് എന്നയാളെ കഴിഞ്ഞ ജൂണില്‍ മര്‍ദ്ദിക്കുന്ന വീഡിയേ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. അബ്ദുള്‍ സമദ് വിറ്റ ജപമാലകള്‍ കുട്ടികള്‍ക്ക് ഫലപ്രദമായില്ലെന്ന് ആരോപിച്ച് മുസ്ലീ സമുദായത്തില്‍പ്പെട്ടവരാണ് ഇദേഹത്തെ അക്രമിക്കാന്‍ നേതൃത്വം നല്‍കിയത്. എന്നാല്‍, ഇതിലെ സംഭാഷണങ്ങള്‍ എഡിറ്റ് ചെയ്ത് മാറ്റി ‘ജയ്ശ്രീറാം’വിളിക്കാത്തതിനുള്ള മര്‍ദ്ദനമാക്കി പ്രചരിപ്പിക്കുകയായിരുന്നു.
ഇത്തരം പ്രചരണത്തിന് ചുക്കാന്‍ പിടിച്ച മാധ്യമപ്രവര്‍ത്തകരായ റാണ അയൂബ്, സബാ നഖ്വി, മുഹമ്മദ് സുബൈര്‍, ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമമായ ദ വയര്‍, കോണ്‍ഗ്രസ് നേതാക്കളായ സല്മാന് നിസാമി, ഷമ മുഹമ്മദ്, മസ്കൂര്‍ ഉസ്മാനി എന്നിവര്‍ക്കെതിരെയും എഫ്.ഐ.ആര്. ഫയല്‍ ഇട്ടിട്ടുണ്ട് വ്യാജ വീഡിയോ നിര്‍മ്മിച്ച് വര്‍ഗീയതയുടെ നിറം നല്കി പ്രകോപനമുണ്ടാക്കും വിധം ട്വീറ്റുകള്‍ ചെയ്തുവെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.
സംഭവത്തിന്റെ സത്യാവസ്ഥ പോലീസ് വിശദീകരിച്ചിട്ടും മര്‍ദ്ദിക്കുന്ന വീഡിയോയോ മറ്റു പോസ്റ്റുകളോ ഡിലീറ്റ് ചെയ്യാനോ നടപടികള്‍ സ്വീകരിക്കാനോ തയ്യാറായില്ലെന്നാണ് ട്വിറ്ററിനെതിരായ കുറ്റം. പ്രകോപനങ്ങള്‍ സൃഷ്ടിക്കാന്‍ ട്വിറ്ററും കൂട്ടുനിന്നെന്ന് പോലീസ് വ്യക്തമാക്കുന്നു. എഫ്.ഐ.ആറില്‍ ട്വിറ്ററിനെതിരെയും ഗുരുതര വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കുള്ള കേന്ദ്രത്തിന്റെ പുതിയ മാര്‍ഗനിര്‍ദേശ പ്രകാരം ട്വിറ്ററിനെതിരെ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ കേസായി മാറിയിരിക്കുകയാണ് ഗാസിയബാദ് സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: