തിരുവനന്തപുരം : സംസ്ഥാനത്ത സമ്പൂര്‍ണ ലോക്ഡൗണ്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനം. രോഗ തീവ്രത അനുസരിച്ച് പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. ടിപി ആര് 30ന് മുകളില്‍ ഉള്ള സ്ഥലങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും. തദ്ദേശ സ്ഥാപനങ്ങളെ നാലായി തരം തിരിച്ചായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക. ടെസ്റ്റ്് പോസിറ്റിവിറ്റി നിരക്ക് 30 ന് മുകളില്‍ ആയാല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ടിപിആര്‍ 8ന് താഴെയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കും. എട്ട് മുതല്‍ – 30നും ഇടയുള്ള സ്ഥലങ്ങളില്‍ ഭാഗിക നിയന്ത്രണങ്ങളുമായിരിക്കും എര്‍പ്പെടുത്തുക. എന്നാല്‍ അന്തര്‍ സംസ്ഥാന യാത്രകള്‍ ഇപ്പോള്‍ പുനസ്ഥാപിച്ചേക്കില്ല. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ഈ ഇളവുകള്‍ പ്രാബല്യത്തില്‍ വരും.
അതേസമയം രോഗവ്യാപനം കുറവുള്ള മേഖകളില്‍ മദ്യശാലകള്‍ തുറക്കുന്നതും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. എന്നാല്‍ അന്തിമ തീരുമാനമായിട്ടില്ല. കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കുന്നതും സര്‍ക്കാര്‍ പരിഗണനയിലുണ്ട്.
ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞ സ്ഥലങ്ങളില്‍ ഓട്ടോ, ടാക്സി സര്‍വ്വീസുകള്‍ക്ക് അനുമതി കിട്ടാന്‍ ഇടയുണ്ട്. കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വ്വീസുകളുമുണ്ടാകും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ അന്‍പത് ശതമാനത്തില്‍ കൂടുതല്‍ ജീവനക്കാരെ പ്രവേശിപ്പിക്കാനും അനുവാദം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: