ന്യൂദല്‍ഹി: രാജ്യത്ത്് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 80,834 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചയായി ആറാം ദിവസവും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് ഒരു ലക്ഷത്തില്‍ താഴെ പുതിയ കേസുകള്‍.
രാജ്യത്ത് ചികിത്സയില്‍ ഉള്ളവരുടെ എണ്ണം തുടര്‍ച്ചയായി കുറഞ്ഞുവരുന്നു. നിലവില്‍ 10,26,159 രോഗികള്‍ ആണുള്ളത്. തുടര്‍ച്ചയായ 13-മത് ദിവസമാണ് ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 20 ലക്ഷത്തില്‍ താഴെ ആകുന്നത്.
കഴിഞ്ഞ 24 മണിക്കൂറില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണത്തില്‍ 54,531 കുറവ് രേഖപ്പെടുത്തി. രാജ്യത്തെ ആകെ രോഗികളുടെ എണ്ണത്തിന്റെ 3.49% ആണിത്.
കൂടുതല്‍പേര്‍ രോഗമുക്തി നേടുന്നതോടെ, തുടര്‍ച്ചയായ 31-മത് ദിവസവും പ്രതിദിന രോഗ മുക്തരുടെ എണ്ണം, രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍. 1,32,062 പേര് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തി നേടി. ദിവസേനയുള്ള പുതിയ കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 51,228 പേര് കൂടുതലായി രോഗമുക്തി നേടി.
മഹാമാരിയുടെ ആരംഭം മുതല്‍ ഇതുവരെ രാജ്യത്ത് ആകെ രോഗം ഭേദമായവരുടെ എണ്ണം 2,80,43,446 ആണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 1,32,062 പേര് രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 95.26% ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറില്‍ 19,00,312 പരിശോധനകള്‍ നടത്തി. രാജ്യത്ത് ഇതുവരെ 37.81 കോടിയിലധികം (37,81,32,474) പരിശോധനകള്‍ നടത്തി.
പ്രതിവാര കേസ് പോസിറ്റിവിറ്റിയില്‍ തുടര്‍ച്ചയായ കുറവ് കാണപ്പെടുന്നു. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് നിലവില്‍ 4.74% ആണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.25% ആയി കുറഞ്ഞിട്ടുണ്ട്. തുടര്‍ച്ചയായ 20-മത് ദിവസവും ഇത് 10 ശതമാനത്തില്‍ താഴെയാണ്.
രാജ്യവ്യാപക വാക്സിനേഷന് യജ്ഞത്തിന്റെ ഭാഗമായി ഇതുവരെ 25 കോടിയിലേറെ ഡോസ് വാക്സിന് നല്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 34,84,239 വാക്സിന് ഡോസുകള്‍ നല്കി.
ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള കണക്കുപ്രകാരം, 35,05,535 സെഷനുകളിലായി രാജ്യവ്യാപകമായി ആകെ 25,31,95,048 കോവിഡ്-19 വാക്സിന് ഡോസുകള്‍ ഇതുവരെ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: