തിരുവനന്തപുരം: ബാബാ സാഹിബ് അംബേദ്കറുടെ ‘പാക്കിസ്ഥാന് അഥവാ ഭാരതത്തിന്റെ വിഭജനം’ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയുടെ രണ്ടാംപതിപ്പ് മിസോറം ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ഓണ്‍ലൈനില്‍ പ്രകാശിപ്പിച്ചു. ജനവികാരത്തിനപ്പുറം വിഷയങ്ങളെ വിചാരത്തിന്റെയും യുക്തിയുടെയും കോണിലൂടെ ചരിത്രത്തെ സാക്ഷ്യപ്പെടുത്തിയാണ് അംബേദ്കര്‍ ഈ കൃതിയിലൂടെ തുറന്നു കാട്ടിയതെന്ന് പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.
പുസ്തകത്തിന്റെ പ്രസാധകനും എഴുത്തുകാരനുമായ ഷാബു പ്രസാദ് സ്വാഗതം പറഞ്ഞു. മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് റ്റി. വിജയന് പുസ്തക പരിചയം നിര്‍വഹിച്ചു. ചരിത്രവസ്തുതകളുടെ അടിസ്ഥാനത്തില്‍ അപ്രിയസത്യങ്ങള്‍ വിളിച്ചു പറയുന്നതില്‍ അംബേദ്കര്‍ കാട്ടിയ സാമര്‍ഥ്യം സമാനതകളില്ലാത്തതാണെന്ന് മുഖ്യപ്രഭാഷകനായ സന്ദീപ് വചസ്പതി പറഞ്ഞു. പുസ്തകം മലയാളത്തിലേക്ക് പുനരാഖ്യാനം ചെയ്ത ജഗത് ജയപ്രകാശ് നന്ദി പ്രകാശിപ്പിച്ചു. കോഴിക്കോട് ആസ്ഥാനമായ വേദബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം ലഭിക്കാനുള്ള വിവരങ്ങള്‍ക്ക് ഫോണ്‍: 9539009979.
പ്രതികരിക്കാൻ ഇവിടെ എഴുതുക: