കണ്ണൂര്‍: ലക്ഷദ്വീപില്‍ ജില്ലാ പഞ്ചായത്തിന്റെ അധികാരം വെട്ടിച്ചുരുക്കിയ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് യോഗം പാസാക്കിയ പ്രമേയം വിവാദമാകുന്നു. പ്രമേയം രാജ്യത്തെ ഭരണഘടനയുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങളുടേയും ലംഘനമാണെന്ന പരാതി ഉയര്‍ന്നിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ പ്രസിഡണ്ട് പി. പി.ദിവ്യയാണ് ഇത് സംബന്ധിച്ച് പ്രമേയം അവതരിപ്പിച്ചത്.
വൈസ് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യന്, സ്ഥിരം സമിതി അധ്യക്ഷന്‍ വി കെ സുരേഷ് ബാബു, അംഗങ്ങളായ തോമസ് വക്കത്താനം, ചന്ദ്രന് കല്ലാട്ട്, ആബിദ ടീച്ചര്‍, എന്‍ പി ശ്രീധരന് എന്നിവര്‍ പ്രമേയത്തെ പിന്താങ്ങി കൊണ്ട് സംസാരികുകയും ചെയ്തു. രാജ്യത്തെ ഭരണഘടനയനുസരിച്ച് ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര ഭരണകൂടം എടുക്കുന്ന തീരുമാനത്തെ ചോദ്യം ചെയ്യാനോ അതിനെതിരെ പ്രമേയം പാസാക്കാനോ രാജ്യത്തെ ഔദ്യോഗിക സംവിധാനത്തിന്റെ ഭാഗമായ തദ്ദേശ സ്ഥാപനങ്ങള്‍ക്കോ മറ്റ് ഭരണഘടനാ സ്ഥാപനങ്ങള്‍ക്കോ അധികാരമില്ലെന്നിരിക്കെ ജില്ലാ പഞ്ചായത്ത് നടപടി ഭരണഘടനാ ലംഘനമാണെന്ന് നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
മാത്രമല്ല പഞ്ചായത്ത് രാജ് ചട്ടങ്ങളില്‍ നിഷ്ക്കര്‍ഷിച്ചിരിക്കുന്ന വ്യവസ്ഥകള്‍ പ്രകാരം ഭരണഘടനാ തീരുമാനങ്ങളെ ചോദ്യം ചെയ്യാനോ എതിര്‍ക്കാനോ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരമില്ല. പ്രമേയം പാസാക്കിയെന്ന ഒറ്റക്കാരണത്താല്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതിയക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ സാധിക്കുമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
ജില്ലാ പഞ്ചായത്ത് നടപടി വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴി തുറക്കുമെന്നുറപ്പാണ്. നേരത്തെ ആഭ്യന്തരമന്ത്രി അമിത് ഷായെ കേരളത്തില്‍ കാലുകുത്തിക്കില്ലെന്ന് വെല്ലുവിളി നടത്തി പരിഹാസ്യകഥാപാത്രമായ വ്യക്തിയാണ് പിപി ദിവ്യ. കേരളത്തിലെ പ്രവര്‍ത്തകരോട് വീഡിയോകോണ്ഫെറനസിലൂടെ മാത്രമെ സംസാരിക്കാന്‍ കഴിയുവെന്നും കണ്ണൂര്‍ സ്വദേശിയായ ഇവര്‍ പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് ഉദ്ഘാടനം ചെയ്യും മുമ്പ് അമിത് ഷാ കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ ഇറങ്ങുകയും ജില്ലയിലെ വിവിധ പൊതുയോഗങ്ങളില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുകയും ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: