കോഴിക്കോട് : മുട്ടില്‍ വനം കൊള്ളക്കേസുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സംഘം ഇന്ന് വയനാട് സന്ദര്‍ശിക്കും. ഈട്ടി മരങ്ങള്‍ അനധികൃതമായി മുറിച്ചു കടത്തിയ പ്രദേശങ്ങളാണ് മുരളീധരനും സംഘവും സന്ദര്‍ശിക്കുന്നത്.
കാടിനോടും നാടിനോടും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ചെയ്ത കൊടും ചതി ദേശീയ ശ്രദ്ധയിലെത്തിക്കാന്‍ കൂടിയാണ് ഈ യാത്ര. പതിനൊന്നു മണിയോടെ പ്രതിനിധി സംഘം വാഴവറ്റയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. വി. മുരളീധരനൊപ്പം കുമ്മനം രാജശേഖരന്, എം.ടി. രമേശ്, ഷാജി ബത്തേരി (ബിഡിജെഎസ്), സി.കെ. ജാനു(ജെആര്‍പി) എന്നിവരും വയനാട് സന്ദര്‍ശിക്കുന്നുണ്ട്.
സംസ്ഥാനത്തെ കോടികളുടെ വനംകൊള്ളസംബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് തേടിയികുരുന്നു. കേന്ദ്ര മന്ത്രി വി. മുരളീധരന് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തുകയും വിഷത്തില്‍ സ്വതന്ത്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. സംസ്ഥാനത്തെ റിപ്പോര്‍ട്ട് ലഭിച്ചശേഷം ഉചിതമായ നടപടി കൈക്കൊള്ളുമെന്ന് പ്രകാശ് ജാവദേക്കര്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
മാഫിയകളെ സംരക്ഷിക്കുകയും അവര്‍ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന സര്‍ക്കാറാണ് കേരളത്തിലേത്. മുട്ടില്‍ മരംമുറി കേസില്‍ രാഷ്ട്രീയ- ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറിന് നല്കിയ കത്തില്‍ വി. മുരളീധരന് ചൂണ്ടിക്കാട്ടുന്നത്. വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണമാണ് വേണ്ടതെന്നും വി. മുരളീധരന്റെ കത്തില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: