നെടുങ്കണ്ടം: അമ്മാവന്പടിയില് അപകട ഭീഷണി ഉയര്‍ത്തി വൈദ്യുതി ലൈനിന് ഇടയിലൂടെ വളര്‍ന്ന് നില്ക്കുന്ന മുളകള്‍ വെട്ടി നീക്കണമെന്നാവശ്യം. കെഎസ്ഇബിയുടെ കേന്ദ്രീകൃത പരാതി പരിഹാര സംവിധാനത്തിലും തൂക്കുപാലം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലും പരാതി നല്‍കിയെങ്കിലും നടപടിയില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
പ്രദേശത്തെ നിരവധി വീടുകളിലേക്ക് വൈദ്യുതി എത്തുന്ന ലൈനിന്റെ ഇടയിലൂടെയാണ് മുളങ്കാട് വളര്‍ന്ന് നില്‍ക്കുന്നത്. കാറ്റടിച്ച് മുള ലൈനില്‍ മുട്ടുന്നതിനാല്‍ വൈദ്യുതി മുടക്കവും പതിവാണ്. പലതവണ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും മുള വെട്ടിമാറ്റാന്‍ തയാറായിട്ടില്ല. തുടര്‍ന്ന് നാട്ടുകാര്‍ മുള വെട്ടിമാറ്റുമെങ്കില് വൈദ്യുതി ലൈന്‍ ഓഫ് ചെയ്ത് നല്‍കാമെന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്നും നാട്ടുകാര്‍ പറഞ്ഞു.
മുളകള്‍ വൈദ്യുതി ലൈനുകള്ക്കിയടിലൂടെ വളര്‍ന്ന് നില്ക്കുന്നതിനാല് വെട്ടിമാറ്റുമ്പോള്‍ വൈദ്യുതി ലൈനില്‍ പതിച്ച് ലൈന്‍ തകരുമോയെന്ന ആശങ്കയാണ് നാട്ടുകാര്‍ക്കുള്ളത്. അതിനാല്‍ വൈദ്യുതി ബോര്‍ഡിന്റെ പരിശീലനം നേടിയ ജീവനക്കാര്‍ മുള വെട്ടിമാറ്റുന്നതായിരിക്കും സുരക്ഷിതമെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: