ജെറുസലേം: സിറിയയിലെ ഐഎസ്, ഹിസ്ബുള്ള ഭീകരരുടെ താവളങ്ങള്‍ തകര്‍ത്ത് ഇസ്രയേല്‍ സൈന്യം. അമേരിക്കയുടെ സഹായത്തോടെയാണ് ഇസ്രയേല്‍ സിറിയയില്‍ ആക്രമം നടത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സിറിയന്‍ തലസ്ഥാന നഗരമായ ഡമസ്കസില്‍ ഉള്‍പ്പെടെയുള്ള ഭീകരരുടെ താവളങ്ങളില്‍ ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തി.
18 ഇടങ്ങളിലാണ് മിസൈല്‍ ആക്രമണം നടന്നിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമത്തില്‍ ഭീകരര്‍ ഉള്‍പ്പെടെ 23 പേര് കൊല്ലപ്പെട്ടിട്ടുണ്ട്. ലബനാനോടു ചേര്‍ന്ന ഹിംസ് പ്രദേശത്തും ആക്രമണം നടന്നിട്ടുണ്ട്. ഹിസ്ബുള്ളയ്ക്ക് സ്വാധീനമുള്ള അതിര്‍ത്തി മേഖലകളിലും ഇസ്രയേല്‍ ആക്രമണം നടത്തി. ഭീകരരുടെ ആയുധ ഡിപ്പോയും മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: